Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohanlal

ബിഗ് ബോസ് വരുന്നു; സൂ​പ്പ​ർതാ​ര​ങ്ങ​ളു​ടെ അ​പൂ​ർവ സം​ഗ​മം, ഭ​ക്ഷ​ണ​വും ത​മാ​ശ​യും നി​റ​ച്ച് പ്രൊ​മോ

ബി​ഗ് ബോ​സ് ആ​രാ​ധ​ക​ർ​ക്കാ​യി ഒ​രു​ങ്ങി​യി​രി​ക്കു​ന്ന അ​പൂ​ർ​വ സം​ഗ​മ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളു​മാ​യി മാ​സ് ക്രോ​സ്ഓ​വ​ർ പ്രൊ​മോ പു​റ​ത്തി​റ​ങ്ങി. നാ​ലു ഭാ​ഷ​ക​ളി​ലെ ബി​ഗ് ബോ​സ് സീ​സ​ണു​ക​ളും ഒ​രേ ദി​വ​സം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം സീ​സ​ണു​ക​ളു​ടെ അ​വ​താ​ര​ക​രാ​യ സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഒ​ന്നി​ച്ചെ​ത്തു​ന്ന പ്രൊ​മോ വീ​ഡി​യോ​യാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ്.

മ​ല​യാ​ള​ത്തിന്‍റെ പ്രിയതാരം മോ​ഹ​ൻ​ലാ​ൽ, തെ​ലു​ങ്കി​ൽനി​ന്ന് അ​ക്കി​നേ​നി നാ​ഗാ​ർ​ജു​ന, ത​മി​ഴി​ൽനി​ന്ന് വി​ജ​യ് സേ​തു​പ​തി, ക​ന്ന​ഡ​യി​ൽനി​ന്ന് കി​ച്ച സു​ദീ​പ് എ​ന്നി​വ​രാ​ണ് ഒ​രൊ​റ്റ ഫ്രെ​യി​മി​ൽ ഒ​ന്നി​ക്കു​ന്ന​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ സൂപ്പർതാ​ര​ങ്ങ​ൾ ആ​ദ്യ​മാ​യാ​ണ് ബി​ഗ് ബോ​സി​നുവേ​ണ്ടി ഒ​ന്നി​ച്ചൊ​രു സ്‌​ക്രീ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത് എ​ന്ന​ത് ആ​രാ​ധ​ക​രി​ൽ വ​ലി​യ ആ​വേ​ശം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ഒ​രു മി​നി​റ്റും 33 സെ​ക്ക​ൻ​ഡും ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ ഓ​രോ സം​സ്ഥാ​ന​ത്തിന്‍റെ​യും ത​ന​ത് സം​സ്കാ​ര​വും ഭ​ക്ഷ​ണ​രീ​തി​ക​ളും ത​മാ​ശ​രൂ​പേ​ണ അ​വ​ത​രി​പ്പി​ക്കു​ന്നു. നാ​ല് അ​വ​താ​ര​ക​രും ത​മ്മി​ൽ ഭ​ക്ഷ​ണ​ത്തെ​ച്ചൊ​ല്ലി ഉ​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളു​മാ​ണ് പ്രൊ​മോ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഓ​രോ താ​ര​ത്തി​ന്‍റെ​യും വ്യ​ക്തി​ത്വ​ത്തി​നും മാ​സ് ഇ​മേ​ജി​നുമൊപ്പം അ​ത​ത് ഭാ​ഷാ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളും വീ​ഡി​യോ​യി​ൽ എ​ടു​ത്തു​കാ​ണി​ക്കു​ന്നു​ണ്ട്.

ദ​ക്ഷി​ണേ​ന്ത്യ​ൻ ബി​ഗ് ബോ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ് എ​ല്ലാ പ്രാ​ദേ​ശി​ക പ​തി​പ്പു​ക​ളും ഒ​രേ ദി​വ​സം സം​പ്രേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ ആറു മു​ത​ൽ ബി​ഗ് ബോ​സ് മ​ല​യാ​ളം സീ​സ​ൺ 8, ബി​ഗ് ബോ​സ് ത​മി​ഴ് സീ​സ​ൺ 10, ബി​ഗ് ബോ​സ് തെ​ലു​ങ്ക് സീ​സ​ൺ 10, ബി​ഗ് ബോ​സ് ക​ന്ന​ഡ സീ​സ​ൺ 13 എ​ന്നി​വ സം​പ്രേ​ഷ​ണം തു​ട​ങ്ങും. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ​ക്ക് പു​റ​മെ ജി​യോ ഹോ​ട്ട്സ്റ്റാ​റി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ​ക്ക് ഇ​വ ത​ത്സ​മ​യം കാ​ണാം.

Movies

ഞാ​ന്‍ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ക​ലാ​കാ​ര​നും ഷെ​ഫും; മോ​ഹ​ൻ​ലാ​ലി​നോ​ട് മ​ക​ൾ

മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ൽ മ​ക​ൾ വി​സ്മ​യ പ​ങ്കു​വ​ച്ച കു​റി​പ്പ് ശ്ര​ദ്ധേ​യ​മാ​കു​ന്നു. താ​ൻ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും ക​ഠി​നാ​ധ്വാ​നി​യാ​യ മ​നു​ഷ്യ​നാ​ണ് അ​ച്ഛ​നെ​ന്നാ​ണ് വി​സ്മ​യ കു​റി​ക്കു​ന്ന​ത്.

‘അ​ച്ഛാ, ഹാ​പ്പി ഹാ​പ്പി ബ​ർ​ത്ത്‌​ഡേ. എ​നി​ക്ക​റി​യാ​വു​ന്ന​തി​ൽ ഏ​റ്റ​വും ക​ഴി​വു​ള്ള​തും ക​ഠി​നാ​ധ്വാ​നം ചെ​യ്യു​ന്ന​തു​മാ​യ വ്യ​ക്തി നി​ങ്ങ​ളാ​ണ്. മി​ക​ച്ച ക​ലാ​കാ​ര​നും പാ​ച​ക​ക്കാ​ര​നും നി​ങ്ങ​ളാ​ണ്. എ​ല്ലാ​ത്തി​നു​മു​പ​രി​യാ​യി നി​ങ്ങ​ൾ ഒ​രു ന​ല്ല മ​ന​സ്സു​ള്ള വ്യ​ക്തി​യാ​ണ്. ല​വ് യൂ-​വി​സ്മ​യ കു​റി​ച്ചു. 

മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള ചി​ത്ര​ത്തോ​ടെ​യാ​ണ് വി​സ്മ​യ​യു​ടെ ആ​ശം​സ. മോ​ഹ​ൻ​ലാ​ല്‍ പാ​ച​കം ചെ​യ്യു​ന്ന ചി​ത്ര​വും വി​സ്മ​യ​യും പ്ര​ണ​വും അ​മ്മ സു​ചി​ത്ര മോ​ഹ​ൻ​ലാ​ലും അ​ട​ങ്ങി​യ പ​ഴ​യ കു​ടും​ബ ചി​ത്ര​വും വി​സ്മ​യ ആ​ശം​സ​യ്ക്കൊ​പ്പം പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘തു​ട​ക്കം’ സി​നി​മ​യി​ലൂ​ടെ വി​സ്മ​യ മോ​ഹ​ൻ​ലാ​ലും മ​ല​യാ​ള​സി​നി​മ​യി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ക​യാ​ണ്.

Movies

മു​ഖ്യ​മ​ന്ത്രി​ക്ക് സ്വീ​ക​ര​ണം; ച​ട​ങ്ങി​ൽ ശ്രീ​കു​മാ​ര​ൻ ത​മ്പി​യും മോ​ഹ​ൻ​ലാ​ലും പ​ങ്കെ​ടു​ക്കും

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്ന ച​ട​ങ്ങി​ൽ ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ൻ ത​മ്പി​യും ന​ട​ൻ മോ​ഹ​ൻ​ലാ​ലും പ​ങ്കെ​ടു​ക്കും.

പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം. സ​മൂ​ഹം ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ്വീ​ക​ര​ണം ശ്രീ​കു​മാ​ര​ൻ ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​റ​വൂ​ർ പൗ​രാ​വ​ലി​യു​ടെ ആ​ദ​രം മോ​ഹ​ൻ​ലാ​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ക്കും. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യെ ആ​ദ​രി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പേ​ര് വി​വ​ര​ങ്ങ​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ൺ ര​മേ​ഷ് ഡി. ​കു​റു​പ്പ് അ​റി​യി​ച്ചു.

Movies

ജോ​ർ​ജു​കു​ട്ടി​യു​ടെ മൂ​ന്നാം വ​ര​വ്

ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം ഒ​ന്ന​ട​ങ്കം കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​യ ദൃ​ശ്യം 3 ഈ ​മാ​സം 21 ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യാ​ണ്. അ​തും മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍. സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ് ആ​ദ്യ ര​ണ്ട് ഭാ​ഗ​ങ്ങ​ളും സ​സ്‌​പെ​ന്‍​സി​ന്‍റെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി​ച്ച​തി​നാ​ല്‍ മൂ​ന്നാം ഭാ​ഗ​ത്തി​ലും പ്രേ​ക്ഷ​ക​ര്‍​ക്ക് പ്ര​തീ​ക്ഷ​ക​ളേ​റെ​യാ​ണ്.

നാ​ല് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മെ​ത്തു​ന്ന മൂ​ന്നാം ഭാ​ഗം ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ്, പ​നോ​ര​മ സ്റ്റു​ഡി​യോ​സ്, പെ​ന്‍ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. മീ​ന, അ​ന്‍​സി​ബ ഹ​സ​ന്‍, എ​സ്ത​ര്‍ അ​നി​ല്‍, മു​ര​ളി ഗോ​പി എ​ന്നി​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്നു.

13 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ജോ​ര്‍​ജു​കു​ട്ടി​യെ​ന്ന അ​തേ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ക​യെ​ന്ന അ​പൂ​ര്‍​വ​ഭാ​ഗ്യ​വും ഈ ​ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ലാ​ലേ​ട്ട​നു​ണ്ട്. ജോ​ര്‍​ജ്കു​ട്ടി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ മ​ന​സ് തു​റ​ക്കു​ന്നു...

പ്രേ​ക്ഷ​ക​ര്‍​ക്കു​ള്ള പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണോ?

ദൃ​ശ്യം 3 പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​ണെ​ന്ന് ആ​ളു​ക​ളൊ​ക്കെ പ​റ​യു​ന്നു. സ​മ്മാ​നം കൊ​ടു​ക്കു​മ്പോ​ള്‍ അ​ത് മോ​ശ​മാ​കാ​ന്‍ പാ​ടി​ല്ല​ല്ലോ. സ​മ്മാ​നം അ​ത്യാ​വ​ശ്യം ന​ല്ല​താ​യി​രി​ക്കു​മെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. ന​ല്ലൊ​രു സി​നി​മ ചെ​യ്തു​വെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യും. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലെ ഈ ​റി​ലീ​സിം​ഗ് മ​നഃ​പൂ​ര്‍​വം സം​ഭ​വി​ച്ച​ത​ല്ല.

ഈ ​ചി​ത്രം നേ​ര​ത്തെ റി​ലീ​സ് ചെ​യ്യാ​നൊ​ക്കെ ശ്ര​മി​ച്ച​താ​ണ്. പി​ന്നീ​ടാ​ണ് മി​ഡി​ല്‍ ഈ​സ്റ്റ് പ​രി​പാ​ടി​ക​ളൊ​ക്കെ വ​ന്ന​ത്. വ്യാ​ഴാ​ഴ്ച അ​ല്ലെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച​യാ​ണ് പൊ​തു​വെ റി​ലീ​സു​ക​ള്‍ വ​രു​ന്ന​ത്. മേ​യ് 21 നോ​ക്കി​യ​പ്പോ​ള്‍ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു. അ​തൊ​രു ഭാ​ഗ്യ​മാ​യി​ട്ടാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. ഇ​ത്ര​യും ആ​ളു​ക​ള്‍ കാ​ത്തി​രി​ക്കു​ന്നൊ​രു സി​നി​മ, അ​ത് പി​റ​ന്നാ​ളി​ന് കൊ​ടു​ക്കു​ക എ​ന്ന​ത് ആ​ന്‍റ​ണി​യു​ടെ അ​ഭി​പ്രാ​യ​മാ​യി​രു​ന്നു.

അ​ത് ഒ​രി​ക്ക​ലേ സം​ഭ​വി​ക്കു​ക​യു​ള്ളൂ. എ​ല്ലാ പി​റ​ന്നാ​ളി​നും സി​നി​മ ഇ​റ​ക്കാ​ന്‍ പ​റ്റി​ല്ല. അ​തു​മാ​ത്ര​മ​ല്ല ദി​വ​സ​വും വ​ര​ണം. എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക്യാ​ര​ക്ട​റു​ക​ളി​ലൊ​ന്നാ​ണ് ജോ​ര്‍​ജു​കു​ട്ടി. ആ ​കു​ടും​ബ​ത്തി​ല്‍ സം​ഭ​വി​ച്ച​ത് എ​ന്തൊ​ക്കെ​യാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. അ​തി​ല്‍ നി​ന്നും എ​ങ്ങ​നെ ര​ക്ഷ​പ്പെ​ടു​ന്നു എ​ന്നു​ള്ള​താ​ണ് എ​ല്ലാ​വ​ര്‍​ക്കും അ​റി​യേ​ണ്ട​ത്. പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ത​ന്നെ സി​നി​മ കാ​ണ​ണം എ​ന്ന് എ​നി​ക്കും ആ​ഗ്ര​ഹ​മു​ണ്ട്. പി​റ​ന്നാ​ള്‍ സ​മ്മാ​ന​മാ​യി പ്രേ​ക്ഷ​ക​ര്‍ ചി​ത്ര​ത്തെ സ്വീ​ക​രി​ക്ക​ട്ടെ​യെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.

ഇ​മോ​ഷ​ണ​ല്‍ സി​നി​മ

ദൃ​ശ്യം 3 കു​റേ​ക്കൂ​ടി ഇ​മോ​ഷ​ണ​ല്‍ സി​നി​മ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ര​ണ്ട് കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ​ത്. ര​ണ്ട് അ​ച്ഛ​ന്മാ​രു​ടെ, ര​ണ്ട് അ​മ്മ​മാ​രു​ടെ, ര​ണ്ട് കു​ട്ടി​ക​ളു​ടെ ക​ഥ​യാ​ണ്. മ​ക​നെ ന​ഷ്ട​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ​യും ക​ഥ. അ​വ​ര്‍​ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്നി​ല്ല.

13 വ​ര്‍​ഷം കൊ​ണ്ട് ജോ​ര്‍​ജു​കു​ട്ടി​യു​ടെ കു​ടും​ബം വ​ലു​താ​യി. കു​ട്ടി​ക​ള്‍ വ​ലു​താ​യി. കു​ട്ടി​ക​ള്‍ ചോ​ദ്യം ചോ​ദി​ക്കാ​ന്‍ തു​ട​ങ്ങി. ജോ​ര്‍​ജ് കു​ട്ടി​യൊ​രു പാ​വ​മാ​ണ്. അ​യാ​ള്‍ ആ​രെ​യും കൊ​ന്നി​ട്ടി​ല്ല. കൊ​ല​പാ​ത​ക​മ​ല്ല ന​ട​ന്ന​ത്. ഒ​രു കൈ​യ​ബ​ദ്ധ​മാ​ണ്. അ​ങ്ങ​നെ എ​ത്ര​യോ ആ​ള്‍​ക്കാ​ര്‍​ക്ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ അ​ത് എ​ല്ലാ​വ​രെ​യും ബാ​ധി​ക്കും. കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ന്‍ ജോ​ര്‍​ജ്കു​ട്ടി ശ്ര​മി​ക്കു​ക​യാ​ണ്.

ജോ​ര്‍​ജു​കു​ട്ടി​യു​ടെ ഇ​മോ​ഷ​ണ​ലു​ക​ളാ​ണ് ജീ​ത്തു ജോ​സ​ഫ് ഫോ​ക്ക​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. ദൃ​ശ്യം ഒ​ന്നും ര​ണ്ടും പ്രേ​ക്ഷ​ക​ര്‍ അ​വ​ര്‍​ക്കൊ​പ്പം ചേ​ര്‍​ത്ത​താ​ണ്. ജോ​ര്‍​ജ്കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യാ​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്താ​നാ​വി​ല്ല. ജീ​ത്തു ജോ​സ​ഫ് ആ ​സ്റ്റോ​റി ന​ല്ല​താ​യി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ജോ​ര്‍​ജു​കു​ട്ടി ത​ന്‍റെ കു​ടും​ബ​ത്തി​നു​വേ​ണ്ടി ചെ​യ്യു​ന്ന എ​ല്ലാ​ത്തി​നും ഒ​രു അ​വ​സാ​നം വേ​ണം. അ​തി​ല്‍ വി​ജ​യി​ച്ചോ​യെ​ന്ന് നി​ങ്ങ​ള്‍, പ്രേ​ക്ഷ​ക​രാ​ണ് പ​റ​യേ​ണ്ട​ത്.

ജോ​ര്‍​ജ്കു​ട്ടി എ​ന്‍റെ കൈ​യി​ല്‍ നി​ന്നു പോ​യി

ജോ​ര്‍​ജ്കു​ട്ടി ആ​രാ​ണെ​ന്ന് എ​നി​ക്ക് അ​റി​യി​ല്ല. വ​ള​രെ അ​ത്യ​പൂ​ര്‍​വ​മാ​യി സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ​ത്. ന​മ്മ​ള്‍ ഒ​രു സി​നി​മ ചെ​യ്യു​മ്പോ​ള്‍, ക​ഥാ​പാ​ത്രം കു​റ​ച്ചു ക​ഴി​ഞ്ഞ് അ​ത് മ​ന​സി​ലാ​കും. ഒ​രു​പാ​ട് സി​നി​മ​ക​ളു​ണ്ട് ന​മു​ക്ക് ഓ​ര്‍​ത്തു​വ​യ്ക്കാ​ന്‍, വാ​ന​പ്ര​സ്ഥം, തൂ​വാ​ന​ത്തു​മ്പി​ക​ള്‍, താ​ള​വ​ട്ടം, ചി​ത്രം, ത​ന്‍​മാ​ത്ര എ​ന്നി​ങ്ങ​നെ. ജോ​ര്‍​ജ്കു​ട്ടി തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ഒ​ന്നാ​യി, ര​ണ്ടാ​യി ഇ​പ്പോ​ള്‍ മൂ​ന്നാ​യി... അ​യാ​ള്‍ ആ​രാ​ണെ​ന്ന് ക​ഥാ​പാ​ത്ര​മാ​യ എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. അ​യാ​ള്‍ എ​ന്‍റെ കൈ​യി​ല്‍ നി​ന്നൊ​ക്കെ പോ​യി.

അ​തു​ത​ന്നെ​യാ​ണ് ജീ​ത്തു​വും പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും 13 വ​ര്‍​ഷ​മാ​യി കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ആ​ളാ​ണ് ജോ​ര്‍​ജു​കു​ട്ടി. അ​യാ​ള്‍​ക്ക് ഒ​രു ര​ഹ​സ്യം ഒ​ളി​പ്പി​ച്ചു വ​യ്‌​ക്കേ​ണ്ടി​വ​ന്നു. അ​യാ​ള്‍ ക്രൈം ​ഒ​ന്നും ചെ​യ്തി​ട്ടി​ല്ല. അ​യാ​ളു​ടെ മ​ക​ള്‍​ക്കു​വേ​ണ്ടി, ഭാ​ര്യ​ക്കു​വേ​ണ്ടി, കു​ടും​ബ​ത്തി​നു​വേ​ണ്ടി ഒ​രു സ​ത്യം ഒ​ളി​പ്പി​ക്ക​ണ്ടി​വ​ന്നു.

‘നി​ങ്ങ​ള്‍​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ല. ഞാ​നു​ണ്ട്.'- അ​ത് അ​യാ​ളു​ടെ വാ​ക്കാ​ണ്. അ​ത് സം​ര​ക്ഷി​ക്കാ​നാ​യി ക​ഴി​ഞ്ഞ 13 വ​ര്‍​ഷ​മാ​യി അ​യാ​ളൊ​രു യാ​ത്ര​യി​ലാ​ണ്. അ​യാ​ള്‍​ക്ക് വ​യ്യാ​താ​യി, എ​ല്ലാ നി​മി​ഷ​വും ജോ​ര്‍​ജ്കു​ട്ടി​ക്ക് പേ​ടി​യാ​ണ്. ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും ചോ​ദ്യ​ത്തി​നു മു​ന്നി​ല്‍ ത​ന്‍റെ മ​ന​സി​ലു​ള്ള​ത് എ​ന്തെ​ന്ന് പ്ര​ക​ടി​പ്പി​ക്കാ​ന്‍ പ​റ്റാ​ത്ത ആ​ളാ​യി മാ​റി അ​യാ​ൾ. സ​ന്തോ​ഷി​ക്കേ​ണ്ട സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍​പോ​ലും അ​യാ​ള്‍ അ​റി​യാ​തെ സ​ങ്ക​ട​പ്പെ​ടും. എ​ങ്കി​ലും അ​ത് ആ​രെ​യും അ​റി​യാ​ക്കാ​തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കും. എ​വി​ടെ​യെ​ങ്കി​ലും ഇ​തെ​ല്ലാം ഒ​ന്നും ഇ​റ​ക്കി​വ​യ്ക്ക​ണം. അ​തി​നാ​യി പ​ള്ളി​യി​ല്‍ പോ​യി പ്രാ​ര്‍​ഥി​ക്കു​ന്നു. ത​ന്‍റെ കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​ന്‍ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്ന് പ​റ​യു​ന്ന​യാ​ളാ​ണ് ജോ​ര്‍​ജ് കു​ട്ടി.

ജോ​ര്‍​ജ് കു​ട്ടി​യെ എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു

ജോ​ര്‍​ജ് കു​ട്ടി​യു​ടെ ഉ​ള്ളി​ലി​രി​പ്പ് എ​നി​ക്ക​റി​യി​ല്ല. ക്യാ​ര​ക്ട​റി​നെ അ​റി​യാ​തെ പെ​ര്‍​ഫോം ചെ​യ്യു​ന്ന ഒ​രു ക്യാ​ര​ക്ട​റേ ഞാ​ന്‍ ചെ​യ്തി​ട്ടു​ള്ളൂ. എ​നി​ക്ക് ത​ന്നെ അ​യാ​ളെ ക​ണ്ടു​പി​ടി​ക്കാ​ന്‍ പ​റ്റി​യി​ട്ടി​ല്ല. ഡി​ഫി​ക്ക​ല്‍​റ്റ് ക്യാ​ര​ക്ട​റാ​ണ്. ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യു​മ്പോ​ള്‍ ന​മ്മ​ളെ ഹോ​ണ്ട് ചെ​യ്യാം.

പ​ക്ഷെ ഇ​യാ​ളെ എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല. എ​ങ്ങ​നെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. കാ​ര​ണം അ​യാ​ള്‍ ഭ​യ​ങ്ക​ര കാ​ല്‍​ക്കു​ലേ​ഷ​നി​ലാ​കാം ജീ​വി​ക്കു​ന്ന​ത്. ഒ​രു ചെ​റി​യ ബ​ബി​ള്‍ പൊ​ട്ടി​യാ​ല്‍ എ​ല്ലാം തീ​ര്‍​ന്നു. അ​ത്ര​യും ഇ​ന്‍റ​ലി​ജ​ന്‍റാ​യും പേ​ടി​യി​ലും ജീ​വി​ക്കു​ന്ന ആ​ളാ​ണ്.

ദൃ​ശ്യം മൂ​ന്നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ അ​യാ​ള്‍ ഫി​ലോ​സ​ഫി​ക്ക​ലാ​കു​ന്നു. സ്പി​രി​ച്വാ​ലി​റ്റി​യി​ലേ​ക്ക് പോ​കു​ന്നു. അ​തൊ​ന്നും എ​നി​ക്കൊ​രു മ​ടു​പ്പാ​യി തോ​ന്നി​യി​ല്ല. കാ​ര​ണം ജോ​ര്‍​ജ് കു​ട്ടി​ക്ക് മ​ടു​പ്പ് തോ​ന്നി​യാ​ല്‍ ഈ ​സി​നി​മ ന​ട​ക്കി​ല്ല. ക​ഥ ന​ട​ക്കി​ല്ല. പി​ന്നെ ന​മ്മ​ള്‍ ചെ​യ്യു​ന്ന പ്ര​ഫ​ഷ​നോ​ട് മ​ടു​പ്പു തോ​ന്നി​യാ​ല്‍, അ​ങ്ങ​നെ തോ​ന്നാ​തി​രി​ക്ക​ട്ടെ, അ​ങ്ങ​നെ തോ​ന്നി​യാ​ല്‍ അ​ത് നി​ര്‍​ത്തു​ക​യാ​ണ് വേ​ണ്ട​ത്. കാ​ര​ണം ആ ​മ​ടു​പ്പ് മ​റ്റു​ള്ള​വ​രി​ലേ​ക്കും പ​ട​രും. പ​ല​ര്‍​ക്കും ഇ​ഷ്ട​മ​ല്ലാ​ത്ത ജോ​ലി ചെ​യ്യു​ന്പോ​ൾ അ​വ​ര്‍ അ​ത് പ്ര​ക​ട​മാ​യി കാ​ണി​ക്കും. ഒ​രു അ​ഭി​നേ​താ​വി​ന് ഒ​രി​ക്ക​ലും അ​ത് സാ​ധി​ക്കി​ല്ല. ഞാ​ന്‍ 48 വ​ര്‍​ഷ​മാ​യി സി​നി​മ ചെ​യ്യു​ന്നു. പു​തി​യ സി​നി​മ ചെ​യ്യു​മ്പോ​ഴും ആ​ദ്യ​ത്തെ സി​നി​മ ചെ​യ്ത പോ​ല​ത്തെ ഭ​യം ഇ​പ്പോ​ഴു​മു​ണ്ട്.

ജോ​ര്‍​ജ് കു​ട്ടി എ​ന്ന അ​ച്ഛ​നെ​ക്കു​റി​ച്ച്....

എ​നി​ക്കും ര​ണ്ട് മ​ക്ക​ളു​ണ്ട്. അ​തി​ല്‍ ഒ​രാ​ള്‍ മ​ക​ളാ​ണ്. അ​വ​ര്‍​ക്കൊ​പ്പം അ​ധി​ക​സ​മ​യം ചെ​ല​വ​ഴി​ക്കാ​നൊ​ന്നും എ​നി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ഷൂ​ട്ടിം​ഗ് ഇ​ട​വേ​ള​ക​ളി​ലെ​ല്ലാം ഈ ​കു​ട്ടി​ക​ളു​മാ​യി ത​മാ​ശ​ക​ള്‍ പ​റ​യും. അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം ഞാ​ന്‍ അ​വ​ര്‍​ക്ക് കൊ​ടു​ത്തി​ട്ടു​ണ്ട്. അ​വ​ര്‍ എ​നി​ക്കും ത​ന്നി​ട്ടു​ണ്ട്.

ഈ ​സി​നി​മ​യി​ല്‍ മാ​ത്ര​മ​ല്ല. എ​ന്നോ​ടൊ​പ്പം വ​ര്‍​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് ആ ​സ്വാ​ത​ന്ത്ര്യം ഞാ​ന്‍ ന​ല്‍​കാ​റു​ണ്ട്. മ​ല​യാ​ള സി​നി​മ​യി​ല്‍ കു​റ​ച്ച് ആ​ക്ടേ​ഴ്‌​സേ ഉ​ള്ളു. അ​വ​രെ​ല്ലാം ഒ​രു കു​ടും​ബം പോ​ലെ​യാ​ണ്. ക​ഴി​ഞ്ഞ് 13 വ​ര്‍​ഷ​മാ​യി ഈ ​ര​ണ്ടി​നെ​യും കൊ​ണ്ടു ന​ട​ക്കു​ന്ന അ​ച്ഛ​ന​ല്ലേ ഞാ​ൻ. സി​നി​മ​യി​ല്‍ പ​റ​യു​ന്ന​തു​പോ​ലെ ആ ​ചെ​റു​ത് ഏ​റ്റ​വും വ​ലി​യ കു​ഴ​പ്പ​മാ​ണ്. ഞാ​ന്‍ പ​റ​ഞ്ഞ​ത​ല്ല എ​ന്നെ​ക്കൊ​ണ്ട് ജീ​ത്തു പ​റ​യി​പ്പി​ച്ച​താ​ണ്. അ​ത് ഒ​രു​പ​രി​ധി​വ​രെ സ​ത്യ​വു​മാ​ണ്.

Movies

പേ​ട്രി​യ​റ്റ് ടോം ​ക്രൂ​യി​സ് സി​നി​മ പോ​ലെ ഗം​ഭീ​രം: ശ്ര​ദ്ധേ​യ​മാ​യി വി​ദേ​ശ​വ​നി​ത​യു​ടെ വാ​ക്കു​ക​ൾ

പേ​ട്രി​യാ​റ്റ് സി​നി​മ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടു​മ്പോ​ൾ ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഒ​രു വി​ദേ​ശ​വ​നി​ത പ​ങ്കു​വ​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്.

ഒ​രു ടോം ​ക്രൂ​യി​സ് മൂ​വി പോ​ലെ ഗം​ഭീ​ര​മാ​ണ് സി​നി​മ​യെ​ന്നാ​ണ് അ​വ​ർ ചി​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ്യൂ​സി​ക്കും അ​ഭി​ന​യ​വും ക്യാ​മ​റ​യും ടെ​ക്നോ​ള​ജി​യു​മെ​ല്ലാം അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​രം പു​ല​ർ​ത്തു​ന്നു എ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്.

സി​നി​മ കാ​ണാ​ൻ എ​ത്തി​യ റി​നി​ൽ ജി​ജോ എ​ന്ന മ​ല​യാ​ളി വ്ലോ​ഗ​ർ ആ​ണ് വി​ദേ​ശ പ്രേ​ക്ഷ​ക​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ​യി​ൽ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ബോ​ക്സ്ഓ​ഫി​സി​ൽ കോ​ടി​ക​ൾ വാ​രി മു​ന്നേ​റു​ക​യാ​ണ് ചി​ത്രം. മൂ​ന്ന് ദി​വ​സം കൊ​ണ്ട് 61.25 കോ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആ​ഗോ​ള ക​ള​ക്‌‌​ഷ​ൻ. ആ​ദ്യ ദി​നം 29 കോ​ടി​യി​ൽ അ​ധി​ക​മാ​ണ് ചി​ത്രം വാ​രി​ക്കൂ​ട്ടി​യ​ത്.

ബു​ക്ക് മൈ ​ഷോ​യി​ലും ട്രെ​ൻ​ഡിം​ഗ് ആ​യി തു​ട​രു​ന്ന ചി​ത്രം, കേ​ര​ള​ത്തി​ന് പു​റ​മെ, ഗ​ൾ​ഫ്, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ മാ​ർ​ക്ക​റ്റു​ക​ളി​ലും വ​മ്പ​ൻ ബോ​ക്സ് ഓ​ഫീ​സ് പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വെ​ക്കു​ന്ന​ത്.

Movies

പേ​ട്രി​യ​റ്റ്: രാ​ജ്യ​സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഒ​രു മ​ല​യാ​ള ച​ല​ച്ചി​ത്രം

പാ​ട്രി​യ​റ്റ് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ത്ഥം രാ​ജ്യ​സ്നേ​ഹി എ​ന്നാ​ണ്. അ​ത്യ​ന്തം ക​ലു​ഷി​ത​വും സ​ങ്കീ​ർ​ണ്ണ​വു​മാ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​രാ​ജ്യ​ത്തി​ൽ ആ​രാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ൾ എ​ന്നൊ​രു ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടാ​നാ​ണ് മ​ഹേ​ഷ് നാ​രാ​യ​ണ​ൻ എ​ന്ന ഫി​ലിം മേ​ക്ക​ർ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ആ ​ഒ​രു ചോ​ദ്യം ഇ​ന്ന​ത്തെ സ​വി​ശേ​ഷ​മാ​യ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന ഒ​ന്നാ​യ​തി​നാ​ൽ​ത​ന്നെ​യാ​വ​ണം, ഒ​രു വ​ലി​യ ക്യാ​ൻ​വാ​സി​ൽ ഇ​ത്ത​ര​മൊ​രു ച​ല​ച്ചി​ത്രം ഒ​രു​ക്കാ​ൻ സം​വി​ധാ​യ​ക​നും നി​ർ​മ്മാ​താ​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​സ​മൂ​ഹ​ത്തി​ൽ ന​ല്ലൊ​രു വി​ഭാ​ഗം പേ​രെ ആ​ശ​ങ്ക​ക​ളി​ല​ക​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഒ​രു​പി​ടി വി​ഷ​യ​ങ്ങ​ളു​ണ്ട്. പെ​ഗാ​ഗ​സ് പോ​ലു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ, ഡി​ഫോ​ൾ​ട്ട് ആ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ഉ​ള്ള സം​വി​ധാ​ന​ങ്ങ​ൾ (ക്യാ​മ​റ, മൈ​ക്രോ​ഫോ​ൺ) വ​ഴി​യാ​യി പോ​ലും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​ർ​ത്ത​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​ക​ൾ, ഡാ​റ്റ പ്രൈ​വ​സി സം​ബ​ന്ധി​ച്ച മ​റ്റു വി​ഷ​യ​ങ്ങ​ൾ, ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ എ​ന്നി​ങ്ങ​നെ അ​തീ​വ ഗൗ​ര​വ​മാ​യ പ​ല​കാ​ര്യ​ങ്ങ​ളും അ​ത്ത​ര​ത്തി​ലു​ണ്ട്.

ഫാ. ​സ്റ്റാ​ൻ സ്വാ​മി ഉ​ൾ​പ്പെ​ട്ട ഭീ​മ കോ​രേ​ഗാ​വ് കേ​സി​ൽ ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​ള്ള കൃ​ത്രി​മ തെ​ളി​വ് നി​ർ​മ്മാ​ണം ന​ട​ന്നി​ട്ടു​ണ്ട് എ​ന്ന വി​ദേ​ശ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ക​യു​ണ്ടാ​യി​രു​ന്നു. പെ​ഗാ​ഗ​സ് എ​ന്ന ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ, കേ​ന്ദ്ര​മ​ന്ത്രി​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ഫോ​ണ‍ു​ക​ൾ ചോ​ർ​ത്ത​പ്പെ​ട്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യു​മു​ണ്ടാ​യി.

ഇ​ത്ത​ര​മൊ​രു ഗൗ​ര​വ​മു​ള്ള പ​ശ്ചാ​ത്ത​ല​മാ​ണ് "പേ​ട്രി​യ​റ്റ്" സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​തു​വ​രെ ഇ​റ​ങ്ങി​യ​തി​ൽ ഏ​റ്റ​വു​മ​ധി​കം ബ​ജ​റ്റ് ഉ​ള്ള സി​നി​മ, സ​മീ​പ കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മ​ൾ​ട്ടി സ്റ്റാ​ർ ച​ല​ച്ചി​ത്രം, കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച മ​ല​യാ​ള​സി​നി​മ എ​ന്നി​ങ്ങ​നെ​യു​ള്ള നി​ര​വ​ധി വി​ശേ​ഷ​ണ​ങ്ങ​ളു​മാ​യാ​ണ് ഈ ​ച​ല​ച്ചി​ത്രം മെ​യ് ദി​ന​ത്തി​ൽ ലോ​ക​മെ​മ്പാ​ടും റി​ലീ​സ് ചെ​യ്ത​ത്.

എ​ന്നാ​ൽ, ച​ല​ച്ചി​ത്രം പ​റ​യാ​തെ​പ​റ​യു​ന്ന കു​റെ​യേ​റെ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ വി​ശാ​ല​മാ​യൊ​രു സ്വീ​കാ​ര്യ​ത അ​തി​ന് അ​നു​വ​ദി​ച്ചു ന​ൽ​കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും. ചി​ല​കോ​ണു​ക​ളി​ൽ അ​സ്വ​സ്ഥ​ത​ക​ളും എ​തി​ർ​പ്പു​ക​ളും സൃ​ഷ്ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ​ല​തും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്. ഒ​രു​പ​ക്ഷെ, ആ​ദ്യ ഷോ​യ്ക്ക് പി​ന്നാ​ലെ ത​ന്നെ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വി​യോ​ജി​പ്പി​ന്‍റെ സ്വ​ര​ങ്ങ​ൾ അ​ത്ത​ര​മൊ​രു സാ​ധ്യ​ത​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​കാം.

തി​ക​ച്ചും രാ​ജ്യ​സു​ര​ക്ഷ ല​ക്ഷ്യം​വ​ച്ച് അ​തീ​വ ര​ഹ​സ്യ​മാ​യി നി​ർ​മ്മി​ച്ച ചാ​ര സോ​ഫ്റ്റ്‌​വെ​യ​ർ, കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക്ക് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു അ​ധാ​ർ​മ്മി​ക ക​രാ​ർ ന​ട​ക്കു​ന്നു എ​ന്ന സാ​ങ്ക​ൽ​പ്പി​ക പ​ശ്‌​ചാ​ത്ത​ല​മാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​നം. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന് സി​നി​മ​യി​ൽ ഉ​ട​നീ​ളം വി​വ​രി​ക്കു​ന്നു. ഒ​രു​പ​ക്ഷെ, ഏ​റെ​ക്കു​റെ സ​മാ​ന​മാ​യി ഇ​ക്കാ​ല​ത്ത് സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്‌​താ​ൽ ഭാ​വി​യി​ൽ സാ​ധ്യ​ത​യി​ല്ലാ​ത്ത ഒ​ന്ന​ല്ല ഇ​തും.

ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട അ​പ്ലി​ക്കേ​ഷ​നു​ക​ൾ, മെ​റ്റ, ഗൂ​ഗി​ൾ തു​ട​ങ്ങി​യ​വ​യ്ക്കി​ട​യി​ൽ ത​ത്സ​മ​യം ഡാ​റ്റ കൈ​മാ​റ്റം ന​ട​ക്കു​ന്നു എ​ന്നു​ള്ള​തി​നും, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നു​ള്ള​തി​നും, ആ​ധാ​ർ കാ​ർ​ഡി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മാ​ത്ര​മ​ല്ല, എ​ണ്ണ​മ​റ്റ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്കും ല​ഭ്യ​മാ​ണെ​ന്ന​തി​നും ഒ​ട്ടേ​റെ തെ​ളി​വു​ക​ൾ ന​മു​ക്ക് മു​ന്നി​ൽ ല​ഭ്യ​മാ​യ കാ​ല​ഘ​ട്ട​മാ​ണി​ത്.

ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് അ​ന​ന്ത സാ​ധ്യ​ത​ക​ളു​ള്ള ചാ​ര സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ കൂ​ടി ആ​രു​മ​റി​യാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങു​ന്ന പ​ക്ഷം അ​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടാ​നാ​വി​ല്ല. പെ​ഗാ​ഗ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ആ​രോ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തു​പോ​ലെ, ആ​രു​ടെ​യും മൊ​ബൈ​ലി​നെ​യോ കം​പ്യൂ​ട്ട​റി​നെ​യോ അ​വ​ര​റി​യാ​തെ നി​രീ​ക്ഷി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യു​ന്ന പെ​രി​സ്‌​കോ​പ്‌ എ​ന്ന ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ പ്രൈ​വ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ എ​ന്തു​സം​ഭ​വി​ക്കും എ​ന്നാ​ണ് "പേ​ട്രി​യ​റ്റ്" പ​റ​ഞ്ഞു​വ​യ്ക്കു​ന്ന പ്ര​ധാ​ന കാ​ര്യം.

അ​ത്ത​ര​മൊ​രു സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വാ​ത്ത​താ​യ​തി​നാ​ൽ, ഒ​രു വെ​റും കെ​ട്ടു​ക​ഥ എ​ന്ന​തി​ന​പ്പു​റം ഈ ​ച​ല​ച്ചി​ത്ര​ത്തി​ന് മ​റ്റൊ​രു മാ​നം​കൂ​ടി​യു​ണ്ട്. ഡാ​റ്റ പ്രൈ​വ​സി എ​ത്ര​മാ​ത്രം പ്ര​ധാ​ന​മാ​ണ് എ​ന്ന​തി​നു​ള്ള ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണ് ആ ​സി​നി​മ. കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക​ളു​ടെ ക​ച്ച​വ​ട താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന​പ​ക്ഷം സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ദു​ര​ന്ത​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം അ​ടി​വ​ര​യി​ട്ടു​കാ​ണി​ക്കു​ന്നു.

ഇ​ത്ത​ര​മു​ള്ള അ​വി​ശു​ദ്ധ ബ​ന്ധ​ങ്ങ​ൾ കെ​ട്ടു​ക​ഥ​ക​ള​ല്ലാ​ത്ത ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, ചി​ന്തി​ക്കാ​ൻ മ​ന​സു​ള്ള​വ​ർ​ക്ക് മു​ന്നി​ൽ ചി​ല ഗൗ​ര​വ​മു​ള്ള ചോ​ദ്യ​ങ്ങ​ൾ ഈ ​ച​ല​ച്ചി​ത്രം മു​ന്നോ​ട്ടു വ​യ്ക്കു​ന്നു​ണ്ട് എ​ന്നു​ള്ള​താ​ണ് ഇ​തി​ന്റെ കാ​ലി​ക പ്ര​സ​ക്തി. ച​ല​ച്ചി​ത്ര​ത്തി​ലേ​യ്ക്ക് വ​ന്നാ​ൽ, ബോ​റ​ടി​പ്പി​ക്കാ​തെ മൂ​ന്നു​മ​ണി​ക്കൂ​ർ തി​ക​ച്ചും പ്രേ​ക്ഷ​ക​രെ പി​ടി​ച്ചി​രു​ത്താ​നു​ള്ള നി​ർ​മ്മാ​ണ മി​ക​വ് സം​വി​ധാ​യ​ക​നും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് തീ​യേ​റ്റ​റി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ഹോ​ളി​വു​ഡ് സ്റ്റൈ​ലി​ലു​ള്ള മേ​ക്കിം​ഗ് എ​ന്ന് ഒ​രു​പ​രി​ധി​വ​രെ വി​ല​യി​രു​ത്താ​മെ​ങ്കി​ലും സു​ഷി​ൻ ശ്യാ​മി​ന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് സ്‌​കോ​റി​ന് അ​ത്ത​ര​മൊ​രു നി​ല​വാ​ര​ത്തി​ലേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി​ക്കും മോ​ഹ​ൻ​ലാ​ലി​നും ഗം​ഭീ​ര സ്‌​ക്രീ​ൻ സ്‌​പേ​സ് ച​ല​ച്ചി​ത്രം ന​ൽ​കു​ന്നു​ണ്ട്. ഇ​രു​വ​രു​ടെ​യും ആ​രാ​ധ​ക​രെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള മ​നോ​ഹ​ര​മാ​യ കോ​മ്പി​നേ​ഷ​ൻ സീ​നു​ക​ളും പെ​ർ​ഫോ​മ​ൻ​സു​ക​ളും ച​ല​ച്ചി​ത്ര​ത്തി​ലു​ണ്ട്.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ തു​ട​ങ്ങി​യ​വ​രു​ടെ​യും പ്ര​ക​ട​ന​ങ്ങ​ൾ മി​ക​വു​റ്റ​താ​ണ്. കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ രേ​വ​തി അ​വ​ത​രി​പ്പി​ച്ച ന​ളി​നി രാ​മ​കൃ​ഷ്ണ​ൻ എ​ന്ന ക​ഥാ​പാ​ത്രം എ​ടു​ത്തു​പ​റ​യേ​ണ്ട ഒ​ന്നാ​ണ്. വി​ല്ല​ന്മാ​രി​ൽ പ്ര​മു​ഖ​നാ​യ ജെ.​പി. സു​ന്ദ​രം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യാ​യെ​ത്തി​യ, സം​വി​ധാ​യ​ക​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ രാ​ജീ​വ് മേ​നോ​ൻ വ​ള​രെ മി​ക​ച്ച വി​ധ​ത്തി​ൽ ആ ​വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്നു. ന​യ​ൻ താ​ര, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ മ​റ്റ് അ​ഭി​നേ​താ​ക്ക​ളും പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രും മി​ക​ച്ച രീ​തി​യി​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ്വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ളം ഇ​തു​വ​രെ കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള വ​ലി​യൊ​രു ക്യാ​ൻ​വാ​സി​ൽ ത​യ്യാ​റാ​ക്ക​പ്പെ​ട്ട ഒ​രു ച​ല​ച്ചി​ത്രം ത​ന്നെ​യാ​ണ് പേ​ട്രി​യ​റ്റ്. ഈ ​ച​ല​ച്ചി​ത്രം കേ​വ​ല​മൊ​രു എ​ന്റ​ർ​ടെ​യ്‌​ന​ർ എ​ന്ന​തി​ന​പ്പു​റം ഗൗ​ര​വ​മു​ള്ള ഒ​രു കാ​ഴ്ച അ​ർ​ഹി​ക്കു​ന്നു​ണ്ട്. ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ, എ​ന്നാ​ൽ, ഇ​നി വ​രും കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നി​ട​യു​ള്ള ചി​ല പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ച് ഒ​രു അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ നി​ർ​മ്മാ​താ​ക്ക​ൾ ഇ​വി​ടെ ശ്ര​മി​ച്ചി​ട്ടു​ണ്ട്.

ലോ​ൺ ആ​പ്പു​ക​ൾ, ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ധു​രം പു​ര​ട്ടി​യ വാ​ഗ്ദാ​ന​ങ്ങ​ൾ​ക്കും വി​ല​പി​ടി​പ്പു​ള്ള​തെ​ന്ന് ക​രു​തു​ന്ന സ​മ്മാ​ന​ങ്ങ​ൾ​ക്കും പി​ന്നി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത "കോ​ർ​പ്പ​റേ​റ്റ്" ല​ക്ഷ്യ​ങ്ങ​ൾ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​കാം എ​ന്ന ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലാ​ത്ത ഒ​ന്നാ​ണ്. രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ങ്ങ​ൾ​ക്കും പ്ര​ത്യ​യ​ശാ​സ്ത്ര ബ​ന്ധി​ത​മാ​യ നി​ല​പാ​ടു​ക​ൾ​ക്കും അ​തീ​ത​മാ​യി രാ​ജ്യ​സ്നേ​ഹ​ത്തി​ന്റെ സ​ന്ദേ​ശം സ്വീ​ക​രി​ക്കാ​ൻ പ​തി​നാ​റു വ​യ​സി​ന് മേ​ൽ പ്രാ​യ​മു​ള്ള ആ​ർ​ക്കും ഈ ​ച​ല​ച്ചി​ത്രം കാ​ണാ​വു​ന്ന​താ​ണ്, കാ​ണേ​ണ്ട​താ​ണ്.

Movies

ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ്: എ​ക്കോ മി​ക​ച്ച ചി​ത്രം, ന​ട​ൻ മോ​ഹ​ന്‍​ലാ​ല്‍, മി​ക​ച്ച ന​ടി​മാ​രാ​യി ക​ല്യാ​ണി​യും അ​ന​ശ്വ​ര​യും

2025 ലെ ​മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള 49-ാമ​ത് കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ് ദി​ന്‍​ജി​ത് അ​യ്യ​ത്താ​ന്‍ സം​വി​ധാ​നം ചെ​യ്ത ‘എ​ക്കോ’ നേ​ടി. ഡൊ​മി​നി​ക്ക് അ​രു​ണ്‍ ആ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ന്‍ (ചി​ത്രം: ലോ​ക: ചാ​പ്റ്റ​ര്‍ വ​ണ്‍ ച​ന്ദ്ര). ‘തു​ട​രും’, ‘ഹൃ​ദ​യ​പൂ​ര്‍​വം’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ മോ​ഹ​ന്‍​ലാ​ല്‍ മി​ക​ച്ച ന​ട​നാ​യി.

ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍ (ചി​ത്രം: ലോ​ക: ചാ​പ്റ്റ​ര്‍ വ​ണ്‍ ച​ന്ദ്ര), അ​ന​ശ്വ​ര രാ​ജ​ന്‍ (ചി​ത്രം: രേ​ഖാ​ചി​ത്രം, മി​സ്റ്റ​ര്‍ ആ​ന്‍​ഡ് മി​സി​സ് ബാ​ച്ചി​ല​ര്‍) എ​ന്നി​വ​ര്‍ മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് പ​ങ്കി​ട്ടു.

കേ​ര​ള​ത്തി​ല്‍ സം​സ്ഥാ​ന അ​വാ​ര്‍​ഡ് ക​ഴി​ഞ്ഞാ​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ച,് ജൂ​റി സി​നി​മ​ക​ൾ ക​ണ്ട് ജേ​താ​ക്ക​ളെ നി​ര്‍​ണ​യി​ക്കു​ന്ന ഒ​രേ​യൊ​രു ച​ല​ച്ചി​ത്ര​പു​ര​സ്‌​കാ​ര​മാ​ണ് ഫി​ലിം ക്രി​ട്ടി​ക്സ് അ​വാ​ർ​ഡ്. 60 ചി​ത്ര​ങ്ങ​ളാ​ണ് ഇ​ക്കു​റി അ​പേ​ക്ഷി​ച്ച​ത്.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ജൂ​റി ചെ​യ​ര്‍​മാ​നു​മാ​യ ഡോ.​ജോ​ര്‍​ജ്ജ് ഓ​ണ​ക്കൂ​റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫു​മാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്. ഡോ.​ജോ​ര്‍​ജ് ഓ​ണ​ക്കൂ​ര്‍ ചെ​യ​ര്‍​മാ​നും തേ​ക്കി​ന്‍​കാ​ട് ജോ​സ​ഫ്, ഡോ. ​അ​ര​വി​ന്ദ​ന്‍ വ​ല്ല​ച്ചി​റ, ഡോ. ​ജോ​സ് കെ.​മാ​നു​വ​ല്‍, എ. ​ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ജേ​താ​ക്ക​ളെ നി​ര്‍​ണ​യി​ച്ച​ത്.

ച​ല​ച്ചി​ത്ര​മേ​ഖ​ല​യ്ക്ക് ന​ൽ​കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ളെ മാ​നി​ച്ച് ന​ല്‍​കു​ന്ന ച​ല​ച്ചി​ത്ര​ര​ത്നം പു​ര​സ്‌​കാ​രം ഗാ​യ​ക​നും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ എം.​ജി.​ശ്രീ​കു​മാ​റി​നു സ​മ്മാ​നി​ക്കും.

തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യി മ​ല​യാ​ള​ത്തി​ന്‍റെ യ​ശ​സ്സ് ഇ​ന്ത്യ​യൊ​ട്ടാ​കെ​യെ​ത്തി​ച്ച പ്രി​യ​ദ​ർ​ശ​ന് ക്രി​ട്ടി​ക്‌​സ് റൂ​ബി ജൂ​ബി​ലി അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

ന​ട​നും നി​ര്‍​മ്മാ​താ​വു​മാ​യ ടി.​ജി.​ര​വി, ന​ട​നും വ​സ്ത്രാ​ല​ങ്കാ​ര​ക​നു​മാ​യ ഇ​ന്ദ്ര​ന്‍​സ്, ഗാ​ന​ര​ച​യി​താ​വും തി​ര​ക്ക​ഥാ​കൃ​ത്തും അ​ഭി​നേ​താ​വു​മാ​യ കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി, നി​ര്‍​മ്മാ​താ​വും നി​ര്‍​മ്മാ​ണ കാ​ര്യ​ദ​ര്‍​ശി​യു​മാ​യ ക​ല്ലി​യൂ​ര്‍ ശ​ശി, ന​ടി ഊ​ര്‍​മി​ള ഉ​ണ്ണി, ഗാ​യി​ക ബി. ​അ​രു​ന്ധ​തി എ​ന്നി​വ​ര്‍​ക്ക് ച​ല​ച്ചി​ത്ര പ്ര​തി​ഭാ​പു​ര​സ്‌​കാ​രം ല​ഭി​ക്കും.

മ​റ്റ് അ​വാ​ര്‍​ഡു​ക​ള്‍

മി​ക​ച്ച ര​ണ്ടാ​മ​ത്തെ ചി​ത്രം: രേ​ഖാ​ചി​ത്രം (സം​വി​ധാ​നം:​ജോ​ഫി​ന്‍ ടി. ​ചാ​ക്കോ, നി​ര്‍​മ്മാ​ണം വേ​ണു കു​ന്ന​പ്പ​ള്ളി)

മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​ന്‍: പ്ര​കാ​ശ് വ​ര്‍​മ്മ (തു​ട​രും), ദി​ലീ​ഷ് പോ​ത്ത​ന്‍ (റോ​ന്ത്). മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ടി: ഹ​ണി റോ​സ് (റേ​ച്ച​ല്‍), ശു​ഭ വ​യ​നാ​ട് (ശാ​ന്തി ദ് ​റി​ഫ്‌​ള​ക്ഷ​ന്‍ ഓ​ഫ് ട്രൂ​ത്ത്)

അ​ഭി​ന​യ​മി​ക​വി​നു​ള്ള പ്ര​ത്യേ​ക ജൂ​റി പു​ര​സ്‌​കാ​രം: ഡോ. ​മ​നോ​ജ് ഗോ​വി​ന്ദ​ന്‍ (പെ​രി​യോ​ന്‍), സം​ഗീ​ത് പ്ര​താ​പ് (ഹൃ​ദ​യ​പൂ​ര്‍​വം), സ​ന്ദീ​പ് പ്ര​ദീ​പ് (എ​ക്കോ), ട്വി​ങ്കി​ള്‍ ജോ​ബി (എ ​പ്രെ​ഗ്ന​ന്റ് വി​ഡോ), മീ​നാ​ക്ഷി (പ്രൈ​വ​റ്റ്)

മി​ക​ച്ച ബാ​ല​താ​രം: ധാ​ര്‍​മ്മി​ക് സു​ധാ​ക​ര​ന്‍ (പ​ച്ച​ത്തെ​യ്യം), ദേ​വ​ന​ന്ദ ജി​ബി​ന്‍(​ക​ല്യാ​ണ​മ​രം)

മി​ക​ച്ച ക​ഥ: ജി. ​ആ​ര്‍. ഇ​ന്ദു​ഗോ​പ​ന്‍ (പൊ​ന്മാ​ന്‍)

മി​ക​ച്ച തി​ര​ക്ക​ഥ: രാ​ജേ​ഷ് തി​ല്ല​ങ്ക​രി (എ ​പ്രെ​ഗ്ന​ന്‍റ് വി​ഡോ).

മി​ക​ച്ച ഗാ​ന​ര​ച​യി​താ​വ്: മ​ഹേ​ഷ് ഗോ​പാ​ല്‍ (മി​സ്റ്റ​ര്‍ ആ​ന്‍​ഡ് മി​സി​സ് ബാ​ച്ചി​ല​ര്‍), മു​ര​ളി നീ​ലാം​ബ​രി (വ​ടു)

മി​ക​ച്ച സം​ഗീ​ത​സം​വി​ധാ​നം: ജേ​ക്‌​സ് ബി​ജോ​യ് (ന​രി​വേ​ട്ട, ലോ​ക: ചാ​പ്റ്റ​ര്‍ വ​ണ്‍ ച​ന്ദ്ര)

മി​ക​ച്ച പി​ന്ന​ണി ഗാ​യ​ക​ന്‍: ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (ഗാ​നം: വി​ട​പ​റ​യാം ചി​ത്രം: ഹൃ​ദ​യ​പൂ​ര്‍​വം)

മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക: സി​ത്താ​ര കൃ​ഷ്ണ​കു​മാ​ര്‍ (ഗാ​നം: മി​ന്ന​ല്‍​വ​ള ചി​ത്രം: ന​രി​വേ​ട്ട) ജെ. ​ആ​ര്‍. ദി​വ്യ നാ​യ​ര്‍ (ഗാ​നം: മ​ധു​ര​മാ​യൊ​രു കോ​കി​ല നാ​ദം, ചി​ത്രം നേ​ര​റി​യും നേ​ര​ത്ത്)

മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​ന്‍: മു​ഹ​മ്മ​ദ് എ (​ത​ന്ത​പ്പേ​ര്)

മി​ക​ച്ച ചി​ത്ര​സ​ന്നി​വേ​ശ​ക​ന്‍: പ്ര​വീ​ണ്‍ പ്ര​ഭാ​ക​ര്‍ (ക​ള​ങ്കാ​വ​ല്‍)

മി​ക​ച്ച ശ​ബ്ദ​മി​ശ്ര​ണം: എം.​ആ​ര്‍. രാ​ജാ​കൃ​ഷ്ണ​ന്‍, (എം​പു​രാ​ന്‍)

മി​ക​ച്ച ക​ലാ​സം​വി​ധാ​യ​ക​ന്‍: സു​നി​ല്‍ ലാ​വ​ണ്യ (ജ​ഗ​ള)

മി​ക​ച്ച മേ​ക്ക​പ്പ്മാ​ന്‍: റോ​ണ​ക്‌​സ് സേ​വ്യ​ര്‍ (ലോ​ക: ചാ​പ്റ്റ​ര്‍ വ​ണ്‍ ച​ന്ദ്ര)

മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​രം: മി​നി​മ ഷാ​ജി (മൂ​ന്നാം നൊ​മ്പ​രം)

മി​ക​ച്ച ജ​ന​പ്രി​യ ചി​ത്രം: സ​ര്‍​വം മാ​യ (സം​വി​ധാ​നം: അ​ഖി​ല്‍ സ​ത്യ​ന്‍, നി​ര്‍​മ്മാ​ണം: ഡോ ​അ​ജ​യ്യ​കു​മാ​ര്‍, ആ​ര്‍ രാ​ജീ​വ് മേ​നോ​ന്‍)

മി​ക​ച്ച ബാ​ല​ചി​ത്രം: ദൈ​വ​ത്താ​ന്‍​കു​ന്ന് (സം​വി​ധാ​നം: ജോ​ഷി മാ​ത്യു, നി​ര്‍​മ്മാ​ണം: ബേ​ബി മാ​ത്യു സോ​മ​തീ​രം), പ​ച്ച​ത്തെ​യ്യം (സം​വി​ധാ​നം: ഗോ​പി കു​റ്റി​ക്കോ​ല്‍, നി​ര്‍​മ്മാ​ണം ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍)

മി​ക​ച്ച ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ചി​ത്രം : ഖി​ഡ്കി ഗാ​വ് (സം​വി​ധാ​നം:​സ​ഞ്ജു സു​രേ​ന്ദ്ര​ന്‍, നി​ര്‍​മ്മാ​ണം: എം.​എ​ന്‍.​സു​രേ​ന്ദ്ര​ന്‍)

മി​ക​ച്ച സ്ത്രീ​പ​ക്ഷ ചി​ത്രം: വി​ക്ടോ​റി​യ (സം​വി​ധാ​നം: ശി​വ​ര​ഞ്ജി​നി ജെ, ​നി​ര്‍​മ്മാ​ണം: കെ.​എ​സ്.​എ​ഫ്.​ഡി.​സി)

മി​ക​ച്ച സോ​ദ്ദ്യേ​ശ്യ ചി​ത്രം: സ​മ​സ്താ ലോ​കഃ (സം​വി​ധാ​നം: ഷെ​റി ഗോ​വി​ന്ദ​ന്‍, നി​ര്‍​മ്മാ​ണം: ജ​ഷീ​ദ ഷാ​ജി), മി​ണ്ടി​യും പ​റ​ഞ്ഞും (സം​വി​ധാ​നം:​അ​രു​ണ്‍ ബോ​സ്, നി​ര്‍​മ്മാ​ണം: സ​ലീം അ​ഹ്‌​മ്മ​ദ്), മൂ​ണ്‍​വാ​ക്ക് (സം​വി​ധാ​നം: വി​നോ​ദ് എ. ​കെ, നി​ര്‍​മ്മാ​ണം: ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍, ജ​സ്‌​നി അ​ഹ​മ്മ​ദ്), ചി​ന്ന ചി​ന്ന ആ​ശൈ (സം​വി​ധാ​നം :വ​ര്‍​ഷ വാ​സു​ദേ​വ്, നി​ര്‍​മ്മാ​ണം: അ​ഭി​ജി​ത്ത് ബാ​ബു​ജി), ക​രു​ത​ല്‍ (നി​ര്‍​മ്മാ​ണം, സം​വി​ധാ​നം: ജോ​മി ജോ​സ് കൈ​പ്പ​റേ​ട്ട്).

മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്രം: ക​ല്യാ​ണ​മ​രം (സം​വി​ധാ​നം:​രാ​ജേ​ഷ് അ​മ​ന​ക​ര, നി​ര്‍​മ്മാ​ണം: സ​ജി കെ, ​ഏ​ലി​യാ​സ്), ഭൂ​ത​ലം (സം​വി​ധാ​നം ; ശ്രീ​കാ​ന്ത് പാ​ങ്ങാ​പ്പാ​ട്ട്, നി​ര്‍​മ്മാ​ണം: ക​വി​ത ശ്രീ​കാ​ന്ത്)

മി​ക​ച്ച സാ​മൂ​ഹി​ക​പ്ര​സ​ക്തി​യു​ള്ള ചി​ത്രം: അ​രി​ക് (സം​വി​ധാ​നം വി. ​എ​സ്. സ​നോ​ജ്, നി​ര്‍​മ്മാ​ണം: കെ.​എ​സ്.​എ​ഫ്.​ഡി.​സി), സ്വാ​ലി​ഹ് (സം​വി​ധാ​നം: സി​ദ്ധി​ഖ് പ​ര​വൂ​ര്‍, നി​ര്‍​മ്മാ​ണം: ഷാ​ജു വാ​ല​പ്പ​ന്‍)

മി​ക​ച്ച ബി​ബ്‌​ളി​ക്ക​ല്‍ ചി​ത്രം: മൂ​ന്നാം നൊ​മ്പ​രം (സം​വി​ധാ​നം ജോ​ഷി ഇ​ല്ല​ത്ത്, നി​ര്‍​മ്മാ​ണം: ജി​ജി ക​ര്‍​മ്മ​ലേ​ത്ത് (മാ​ത്യു ജോ​സ​ഫ്)

മി​ക​ച്ച ന​വാ​ഗ​ത പ്ര​തി​ഭ​ക​ള്‍:

ന​ടി: റി​യ ഷി​ബു (സ​ര്‍​വം മാ​യ), സം​വി​ധാ​നം : ജി​തി​ന്‍ കെ. ​ജോ​സ് (ക​ള​ങ്കാ​വ​ല്‍), ശ​ര​ണ്‍ വേ​ണു​ഗോ​പാ​ല്‍ (നാ​രാ​യ​ണീ​ന്‍റെ മൂ​ന്നാ​ണ്മ​ക്ക​ള്‍), പ്ര​ശാ​ന്ത് വി​ജ​യ് (ഇ​ത്തി​രി നേ​രം), ഡോ. ​മ​നോ​ജ് ഗോ​വി​ന്ദ​ന്‍ (നോ​ബ​ഡി), ഷാ​ജു വാ​ല​പ്പ​ന്‍ (നി​ഴ​ല്‍ വ്യാ​പാ​രി​ക​ള്‍) തി​ര​ക്ക​ഥ: ശാ​ന്തി (ലോ​കഃ ചാ​പ്റ്റ​ര്‍ വ​ണ്‍ ച​ന്ദ്ര)

മി​ക​ച്ച അ​ന്യ​ഭാ​ഷാ ചി​ത്രം: പ​രാ​ശ​ക്തി (സം​വി​ധാ​നം: സു​ധ കൊ​ങ്ങ​ര പ്ര​സാ​ദ്, നി​ര്‍​മ്മാ​ണം: ആ​കാ​ശ് ഭാ​സ്‌​ക​ര​ന്‍).

Kerala

ശ​ബ​രി​മ​ല കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണം; മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ദി​ലീ​പി​ന്‍റെ​യും മൊ​ഴി​യെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ കൊ​ടി​മ​ര പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ന​ട​ൻ​മാ​രു​ടെ മൊ​ഴി​യെ​ടു​ത്ത് വി​ജി​ല​ൻ​സ്.​ സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​കി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ളാ​ണ് താ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ജി​ല​ൻ​സ് പ്ര​ത്യേ​ക സം​ഘം ചോ​ദി​ച്ച​റി​ഞ്ഞ​ത്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ദി​ലീ​പി​ന്‍റെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. സ്വ​ർ​ണം സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച​ത് സു​ഹൃ​ത്താ​യ സു​രേ​ഷ് ഗോ​പി​യാ​ണെ​ന്ന് മോ​ഹ​ൻ​ലാ​ൽ മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് ര​ണ്ട് പ​വ​ൻ സ്വ​ർ​ണം വാ​ങ്ങി.

തു​ട​ർ​ന്ന് സു​ഹൃ​ത്ത് മു​ഖേ​ന പ​മ്പ​യി​ലെ​ത്തി​ച്ചു​വെ​ന്നും മോ​ഹ​ൻ​ലാ​ൽ മൊ​ഴി ന​ൽ​കി. സ്വ​ർ​ണം ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് ദി​ലീ​പും മൊ​ഴി ന​ൽ​കി. നേ​ര​ത്തെ സു​രേ​ഷ് ഗോ​പി​യും വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Movies

ലൗ​ല​ജ​ന്‍റെ സ്വ​ന്തം നൈ​സി; മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി മീ​ര ജാ​സ്മി​ൻ

തു​ട​രും എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി- മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ മീ​ര ജാ​സ്മി​ൻ നാ​യി​ക​യാ​കു​ന്നു. മീ​ര ജാ​സ്മി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും പു​റ​ത്തു​വ​ന്നു. താ​ര​ത്തി​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പോ​സ്റ്റ​ർ.

നൈ​സി എ​ന്നാ​ണ് മീ​ര​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ‘ലൗ​ല​ജ​ന്‍റെ നൈ​സി’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ത​രു​ൺ മൂ​ർ​ത്തി​യു​ടെ പോ​സ്റ്റ്.

ലേ​ഡീ​സ് ആ​ൻ​ഡ് ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന സി​നി​മ​യി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മു​ഴു​നീ​ള വേ​ഷ​ത്തി​ൽ മീ​ര ജാ​സ്മി​ൻ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യ​ച്ച​ത്. 13 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ൾ വീ​ണ്ടും ഒ​ന്നി​ച്ചെ​ത്തു​ന്ന​ത്. ഹൃ​ദ​യ​പൂ​ർ​വം സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​തി​ഥി വേ​ഷ​ത്തി​ൽ മീ​ര ജാ​സ്മി​ൻ എ​ത്തി​യി​രു​ന്നു.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

തു​ട​രും സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. തു​ട​രും ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ഗോ​കു​ല്‍​ദാ​സ്, കോ​സ്റ്റും മ​ഷാ​ര്‍ ഹം​സ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ര്‍​മ​ന്‍, ര​ച​ന ര​തീ​ഷ് ര​വി, മേ​ക്ക​പ്പ് റോ​ണെ​ക്‌​സ് സേ​വി​യ​ര്‍.

Movies

പ​ത്മ​ഭൂ​ഷ​ണി​ല്‍ മ​മ്മൂ​ട്ടി, ഫാ​ല്‍​ക്കെ​യി​ല്‍ മോ​ഹ​ന്‍​ലാ​ല്‍... പൂ​ത്തു​ല​ഞ്ഞ് മ​ല​യാ​ള സി​നി​മ

മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍ എ​ന്ന​ത് മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് വെ​റും ര​ണ്ടു പേ​രു​ക​ള​ല്ല, അ​ഭി​മാ​ന​മാ​ണ്. അ​ഞ്ചു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ക​രു​ത്താ​യി നി​ല​കൊ​ള്ളു​ന്ന, മ​ല​യാ​ള സി​നി​മ​യു​ടെ പൂ​മു​ഖ​ത്തെ ര​ണ്ടു നെ​ടും​തൂ​ണു​ക​ള്‍. ഈ ​വ​ര്‍​ഷം ആ​രം​ഭി​ച്ച​ത് ത​ന്നെ മ​ല​യാ​ള സി​നി​മ​യ്ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര പെ​രു​മ​യി​ലാ​ണ്.

ത​ന്നി​ലെ ന​ട​നെ എ​ന്നും തു​ട​ച്ചു മി​നു​ക്കു​ന്ന മെ​ഗാ​സ്റ്റാ​റി​ന് ക​ഴി​ഞ്ഞ നാ​ളു​ക​ളി​ല്‍ പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ പെ​രു​മ​ഴ ആ​യി​രു​ന്നു. കൊ​ടു​മ​ണ്‍ പോ​റ്റി ആ​യു​ള്ള പ​ക​ര്‍​ന്നാ​ട്ട​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന അ​തേ വേ​ള​യി​ലാ​ണ് പ​ത്മ പു​ര​സ്‌​കാ​ര​വും ന​ട​നെ തേ​ടി​യെ​ത്തു​ന്ന​ത്.

മ​മ്മൂ​ട്ടി​ക്ക് പ​ത്മ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള പൂ​ര്‍​ണ യോ​ഗ്യ​ത​യു​ണ്ടാ​യി​ട്ടും കേ​ന്ദ്രം ത​ഴ​യു​ന്ന​തി​നെ​തി​രെ വി​വാ​ദം പു​ക​യാ​ന്‍ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളേ​റെ​യാ​യി. ഉ​യ​ര്‍​ന്ന അ​വാ​ര്‍​ഡു​ക​ള്‍​ക്ക് മ​മ്മൂ​ട്ടി​യെ പി​ന്തു​ണ​യ്ക്കാ​ത്ത​തി​ലെ അ​ജ​ണ്ട​യെ കു​റി​ച്ച് ചോ​ദ്യ​ങ്ങ​ളും ഉ​യ​ര്‍​ന്നി​രു​ന്നു. ഒ​ടു​വി​ല്‍ മ​ല​യാ​ള​ത്തി​ന്റെ മ​മ്മൂ​ക്ക​യ്ക്കും പ​ത്മ​ഭൂ​ഷ​ണ്‍ ല​ഭി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​ന്‍ സി​നി​മ​യ്ക്ക് ന​ല്‍​കി വ​രു​ന്ന സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് മ​മ്മൂ​ട്ടി​യെ തേ​ടി പ​ത്മ​ഭൂ​ഷ​ണ്‍ എ​ത്തി​യ​ത്. 1998ല്‍ ​പ​ത്മ​ശ്രീ ന​ല്‍​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.

Movies

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മേ​പ്പ​ടി​യാ​ൻ സം​വി​ധാ​യ​ക​ൻ; നി​ർ​മാ​ണം ഗോ​കു​ലം ഗോ​പാ​ല​ൻ  

ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം പ്ര​ഖ്യാ​പി​ച്ചു. L367എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും വി​ഷ്ണു മോ​ഹ​ൻ ആ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

മേ​പ്പ​ടി​യാ​ൻ എ​ന്ന ത​ന്‍റെ ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ദേ​ശീ​യ പു​ര​സ്‍​കാ​രം സ്വ​ന്ത​മാ​ക്കി ശ്ര​ദ്ധ നേ​ടി​യ സം​വി​ധാ​യ​ക​ൻ ആ​ണ് വി​ഷ്ണു മോ​ഹ​ൻ. 

വ​മ്പ​ൻ കാ​ൻ​വാ​സി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ൾ ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ എ​ന്നി​വ​രാ​ണ്. എ​ക്സി​ക്യൂ​ട്ടി​വ് പ്രൊ​ഡ്യൂ​സ​ർ കൃ​ഷ്ണ​മൂ​ർ​ത്തി​യാ​ണ്.

വി​ദേ​ശ​ത്ത് നി​ന്നും ബോ​ളി​വു​ഡി​ൽ നി​ന്നു​മു​ള്ള താ​ര​ങ്ങ​ളും സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രും അ​ണി​നി​ര​ക്കു​ന്ന ചി​ത്രം, ശ്രീ ​ഗോ​കു​ലം മൂ​വീ​സ് നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് ഒ​രു​ങ്ങു​ക.

ഉ​ട​ൻ ത​ന്നെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര, സാ​ങ്കേ​തി​ക സം​ഘം എ​ന്നി​വ​രെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വൈ​കാ​തെ പു​റ​ത്തു വി​ടും. 

സു​രേ​ഷ് ഗോ​പി നാ​യ​ക​നാ​യ ഒ​റ്റ​ക്കൊ​മ്പ​ൻ, ജ​യ​റാം - കാ​ളി​ദാ​സ് ജ​യ​റാം ടീം ​ഒ​ന്നി​ക്കു​ന്ന ആ​ശ​ക​ൾ ആ​യി​രം, ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ക​ത്ത​നാ​ർ, നി​വി​ൻ പോ​ളി നാ​യ​ക​നാ​വു​ന്ന ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ചി​ത്രം, എ​സ് ജെ ​സൂ​ര്യ ഒ​രു​ക്കു​ന്ന കി​ല്ല​ർ, എ​ന്നി​വ​യാ​ണ് ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന വ​മ്പ​ൻ ചി​ത്ര​ങ്ങ​ൾ. പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ്- വി​പി​ൻ കു​മാ​ർ, പി​ആ​ർ​ഒ- ശ​ബ​രി, വാ​ഴൂ​ർ ജോ​സ്.

Kerala

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; ഷെ​ഡ്യൂ​ൾ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ പ്ര​കാ​ശ​നം ചെ​യ്തു. 2026 ജ​നു​വ​രി 14 മു​ത​ൽ 18 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ന്‍റെ ഷെ​ഡ്യൂ​ൾ മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ൻ​കു​ട്ടി​യും കെ.​രാ​ജ​നും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.

ജ​നു​വ​രി 14 ന് ​രാ​വി​ലെ പ​ത്തി​ന് തേ​ക്കി​ൻ​ക്കാ​ട് മൈ​താ​ന​ത്ത് വെ​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ക്കും. 18 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ മു​ഖ്യാ​തി​ഥി​യാ​കും. പ്ര​ധാ​ന വേ​ദി​യാ​യ തേ​ക്കി​ൻ​ക്കാ​ട് മൈ​താ​ന​ത്ത് മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി​യ​വ​യാ​ണ് അ​ര​ങ്ങേ​റു​ക.

സം​സ്‌​കൃ​ത ക​ലോ​ത്സ​വം പ​തി​മൂ​ന്നാം വേ​ദി​യാ​യ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ന​ട​ക്കും. അ​റ​ബി​ക് ക​ലോ​ത്സ​വം പ​തി​നാ​റ്, പ​തി​നേ​ഴ് വേ​ദി​ക​ളാ​യ സി​എം​എ​സ് എ​ച്ച്എ​സ്എ​സി​ൽ ന​ട​ത്തും. പാ​ല​സ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും അ​തി​ഥി​ക​ൾ​ക്കു​മാ​യു​ള്ള ഭ​ക്ഷ​ണ​ശാ​ല ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗ​വ.​മോ​ഡ​ൽ ബോ​യ്സ് എ​ച്ച്എ​സ്എ​സി​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഗ​വ. മോ​ഡ​ൽ ജി​വി​എ​ച്ച്എ​സ്എ​സി​ലാ​ണ് പ്രോ​ഗ്രാം ഓ​ഫീ​സ്.

 

Movies

മോ​ഹ​ൻ​ലാ​ൽ ത​ന്ന ആ ​സ​മ്മാ​നം ഫ്രെ​യിം ചെ​യ്ത് വ​ച്ചി​ട്ടു​ണ്ട്: വി​ജ​യ് സേ​തു​പ​തി

മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് താ​നെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ട​ൻ വി​ജ​യ് സേ​തു​പ​തി. മോ​ഹ​ൻ​ലാ​ൽ ഒ​പ്പി​ട്ടു ത​ന്ന ഓ​ട്ടോ​ഗ്രാ​ഫ് ത​ന്‍റെ ഓ​ഫീ​സ് മു​റി​യി​ൽ ഫ്രെ​യിം ചെ​യ്ത് വ​ച്ചി​ട്ടു​ണ്ടെ​ന്ന് വി​ജ​യ് പ​റ​ഞ്ഞു.

ജി​യോ ഹോ​ട്ട്സ്റ്റാ​റി​ന്‍റെ സൗ​ത്ത് അ​ൺ​ബൗ​ണ്ട് വേ​ദി​യി​ൽ വ​ച്ചാ​ണ് വി​ജ​യ് സേ​തു​പ​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. തെ​ലു​ങ്ക് സൂ​പ്പ​ർ​താ​രം നാ​ഗാ​ർ​ജു​ന​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. 

‘ഇ​ത്ര​യും വ​ലി​യ ര​ണ്ട് മ​നു​ഷ്യ​രോ​ടൊ​പ്പം നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഞാ​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ വ​ലി​യ ഫാ​നാ​ണ്. അ​ദ്ദേ​ഹ​ത്തെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​നി​ക്ക്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ട്ടോ​ഗ്രാ​ഫ് വാ​ങ്ങി എ​ന്‍റെ ഓ​ഫി​സി​ൽ ഫ്രെ​യിം ചെ​യ്ത് വ​ച്ചി​ട്ടു​ണ്ട്.’ വി​ജ​യ് സേ​തു​പ​തി പ​റ​ഞ്ഞു.

ദാ​ദാ സാ​ഹേ​ബ് പു​ര​സ്കാ​രം നേ​ടി​യ മോ​ഹ​ൻ​ലാ​ലി​നെ നാ​ഗാ​ർ​ജു​ന​യും വി​ജ​യ് സേ​തു​പ​തി​യും ചേ​ർ​ന്ന് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഏ​റ്റ​വും അ​ർ​ഹ​നാ​യ വ്യ​ക്തി​ക്കാ​ണ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ല​ഭി​ച്ച​തെ​ന്ന് നാ​ഗാ​ർ​ജു​ന പ​റ​ഞ്ഞു. അ​ഭി​ന​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ മോ​ഹ​ന്‍​ലാ​ലി​ന് എ​ന്തും ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ത് ക​ണ്ട് കൈ​യ​ടി​ക്കാ​നേ ന​മു​ക്ക് ക​ഴി​യൂ എ​ന്നും നാ​ഗാ​ർ​ജു​ന പ​റ​ഞ്ഞു. 

Movies

ഹിറ്റുകൾ തുടരും; മോഹൻലാലിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് തരുൺ മൂർത്തി

ബ്ലോക്ബസ്റ്റർ ചിത്രം തുടരുമിന് ശേഷം വീണ്ടും ഒന്നിക്കാൻ മോഹൻലാലും തരുൺ മൂർത്തിയും. ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹന്‍ലാൽ ചിത്രവും ഇതാണ്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്.ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

എന്നാൽ ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷനിൽ മോഹൻലാൽ ചിത്രത്തിന് സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് നടനും ചീഫ് അസോ. ഡയറക്ടറുമായ ഓസ്റ്റിൻ ഡാനിനെ ആയിരുന്നു.

തല്ലുമാല, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ നടനെന്ന നിലയിലും മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിരയുടെ ചീഫ് അസോ. ഡയറക്ടർ എന്ന നിലയിലും ശ്രദ്ധേയനാണ് ഓസ്റ്റിൻ.

എന്നാൽ ആ സിനിമ അല്ല ഇതെന്നും തരുൺ ചിത്രം മറ്റൊരു കഥയാണെന്നും അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

 

Movies

റിക്കാർഡുകൾ തീർക്കാൻ വീണ്ടും ദൃശ്യം; ഷൂട്ടിംഗ് പൂർത്തിയാകും മുൻപേ 350 കോടി ക്ലബിൽ

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യെ​ത്തു​ന്ന ദൃ​ശ്യം 3 സി​നി​മ 350 കോ​ടി ക്ല​ബി​ൽ ക​യ​റി​യെ​ന്നു വെ​ളി​പ്പെ​ടു​ത്ത​ൽ. നി​ർ​മാ​താ​വ് എം. ​ര​ഞ്ജി​ത്താ​ണ് ഈ ​സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്. ഈ ​പ്രി ബി​സി​ന​സ് ഡീ​ലി​ലൂ​ടെ മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വും വ​ലി​യ പ​ണം വാ​രി ചി​ത്ര​മെ​ന്ന റി​ക്കാ​ർ​ഡും ദൃ​ശ്യം 3 നേ​ടി​ക്ക​ഴി​ഞ്ഞു.

കൊ​ച്ചി​യി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണ് നി​ർ​മാ​താ​വ് എം.​ര​ഞ്ജി​ത്ത് ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഷൂ​ട്ടിം​ഗ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ത​ന്നെ ഇ​ന്ത്യ​യി​ലെ ഒ​രു പ്രാ​ദേ​ശി​ക​ഭാ​ഷാ ചി​ത്ര​ത്തി​ന് ഇ​ത്ര​യും വ​ലി​യ ബി​സി​ന​സ് ല​ഭി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. വാ​സ്ത​വ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ ഇ​തു​വ​രെ ഇ​റ​ങ്ങി​യ ബ്ലോ​ക്ബ​സ്റ്റ​ർ സി​നി​മ​ക​ൾ തി​യ​റ്റ​റി​ൽ നി​ന്നും നേ​ടി ആ​കെ തു​ക ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കും മു​ൻ​പെ ദൃ​ശ്യം 3 നേ​ടി​ക്ക​ഴി​ഞ്ഞു.

ഒ​രു ചി​ത്ര​ത്തി​ന് തി​യ​റ്റ​റു​ക​ളി​ല്‍ നി​ന്നും ആ​കെ ക​ല​ക്‌​ഷ​നാ​യി 350 കോ​ടി​യോ​ളം നേ​ടു​മ്പോ​ൾ മാ​ത്ര​മേ നി​ർ​മാ​താ​വി​ന് 100 കോ​ടി​യി​ല​ധി​കം പ്രോ​ഫി​റ്റ് ഷെ​യ​ർ ല​ഭി​ക്കു​ക.

ദൃ​ശ്യം 3 യു​ടെ തി​യ​റ്റ​ർ, ഓ​വ​ർ​സീ​സ്, ഡി​ജി​റ്റ​ർ അ​വ​കാ​ശ​ങ്ങ​ൾ പ​നോ​ര​മ സ്റ്റു​ഡി​യോ​സ് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ സ്വ​പ്ന​തു​ല്യ​മാ​യ ഈ ​മൂ​ന്ന​ക്ക മാ​ന്ത്രി​ക​സം​ഖ്യ​യി​ലേ​ക്ക് റി​ലീ​സി​നു മു​മ്പേ ചി​ത്രം എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഒ​രു മ​ല​യാ​ള സി​നി​മ​യ്ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് ഡീ​ൽ കൂ​ടി​യാ​ണി​ത്. എ​ന്നി​രു​ന്നാ​ൽ ത​ന്നെ​യും നി​ർ​മാ​താ​വാ​യ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും ആ​ശീ​ർ​വാ​ദി​നും സി​നി​മ​യു​ടെ പ്രോ​ഫി​റ്റ് ഷെ​യ​ർ അ​വ​കാ​ശം ഇ​പ്പോ​ഴു​മു​ണ്ട്.

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ ചിത്രത്തിന് ഇത്രയും വലിയ ബിസിനസ് ലഭിക്കുന്നത് ആദ്യമായാണ്. അങ്ങനെ നോക്കിയാൽ എത്രയോ ഉയരത്തിലാണു മലയാള സിനിമ എത്തിയിരിക്കുന്നത്.

മികവുള്ള സിനിമകൾ കൂടുന്നുമുണ്ട്. ഏറ്റവും നല്ല തിയറ്ററുകൾ ഉള്ളതും കേരളത്തിലാണ്. ‘തുടരും’ സിനിമ ഇറങ്ങിയതിനു ശേഷം കിട്ടിയ ഷെയർ 55 കോടി രൂപയാണ്. സിനിമ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ പണം കിട്ടുന്നതു സർക്കാരിനാണെന്നും രഞ്ജിത്ത് പറഞ്ഞു.

Movies

കൂ​ടു​ത​ൽ തി​ള​ക്ക​ത്തി​ൽ, ദൃ​ശ്യ​മി​ക​വി​ൽ സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം; ട്രെ​യി​ല​ർ

പ്രേ​ക്ഷ​ക​ർ​ക്ക് പി​ടി​കൊ​ടു​ക്കാ​ത്ത ര​ഹ​സ്യ​ങ്ങ​ളോ​ടെ 27 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ആ​മി​യും, ര​വി​ശ​ങ്ക​റും, ഡെ​ന്നീ​സും, നി​ര​ഞ്ജ​നും, മോ​നാ​യി​യും വീ​ണ്ടു​മെ​ത്തു​ന്നു. ഈ ​ക്രി​സ്മ​സി​ന് ഡെ​ന്നീ​സി​ന്‍റെ ബ​ത്‌​ല​ഹേം കാ​ണാ​ൻ വീ​ണ്ടും ഒ​രു​ങ്ങി സി​ബി മ​ല​യി​ൽ – ര​ഞ്ജി​ത്ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ സ​മ്മ​ർ ഇ​ൻ ബ​ത്‌​ല​ഹേം ഡി​സം​ബ​ർ 12ന് 4K ​ദൃ​ശ്യ​മി​ക​വോ​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ എ​ത്തി.

ര​ഞ്ജി​ത്തി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ സി​യാ​ദ് കോ​ക്ക​ർ നി​ർ​മി​ച്ച് സി​ബി മ​ല​യി​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. മ​ഞ്ജു വാ​ര്യ​ർ, സു​രേ​ഷ് ഗോ​പി, ജ​യ​റാം, ക​ലാ​ഭ​വ​ൻ മ​ണി എ​ന്നി​ങ്ങ​നെ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​തി​ഥി​വേ​ഷ​ത്തി​ലും എ​ത്തി​യി​രു​ന്നു.

കോ​ക്കേ​ഴ്സ് ഫി​ലിം​സി​നോ​ടൊ​പ്പം അ​ഞ്ജ​ന ടാ​ക്കീ​സ്, എ​വ​രി​ഡേ ഫി​ലിം​സ് എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ആ​ണ് ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത്. ദേ​വ​ദൂ​ത​ൻ, ഛോട്ടാ ​മും​ബൈ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഹൈ ​സ്റ്റു​ഡി​യോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​ത്രം 4K നി​ല​വാ​ര​ത്തി​ൽ റീ​മാ​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

സ​ഞ്ജീ​വ് ശ​ങ്ക​ർ ഛായാ​ഗ്രാ​ഹ​ക​നാ​യ ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​ർ എ​ൽ. ഭൂ​മി​നാ​ഥ​ൻ ആ​ണ്. വി​ദ്യാ​സാ​ഗ​റി​ന്‍റെ സം​ഗീ​ത​വും ഗി​രീ​ഷ് പു​ത്ത​ഞ്ചേ​രി​യു​ടെ വ​രി​ക​ളും ഇ​ന്നും മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ മു​ഴ​ങ്ങു​ന്നു. കെ ​ജെ യേ​ശു​ദാ​സ്, കെ ​എ​സ് ചി​ത്ര, സു​ജാ​ത, എം.​ജി ശ്രീ​കു​മാ​ർ, ശ്രീ​നി​വാ​സ്, ബി​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ ഗാ​യ​ക​ർ.

പ്രൊഡക്‌ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, കലാസംവിധാനം: ബോബൻ, കോസ്റ്റ്യൂംസ്: സതീശൻ എസ്.ബി, മേക്കപ്പ്: സി.വി. സുദേവൻ, കൊറിയോഗ്രാഫി: കല, ബൃന്ദ, അറ്റ്മോസ് മിക്സ്‌:ഹരിനാരായണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, ഡിസ്ട്രിബ്യൂഷൻ: കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, പ്രോജക്ട് മാനേജ്മെൻ്റ്: ജിബിൻ ജോയ് വാഴപ്പിള്ളി,സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോ, മാർക്കറ്റിങ്: ഹൈപ്പ്, പിആർഒ: പി. ശിവപ്രസാദ്, വാഴൂർ ജോസ്. പബ്ലിസിറ്റി ഡിസൈൻസ്: അർജുൻ മുരളി, സൂരജ് സൂരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Movies

ജോർജുകുട്ടിയുടെ കഥ ഇതോടെ തീരുമോ? ജീത്തു വെളിപ്പെടുത്തുന്നു

മലയാളചലച്ചിത്ര ചരിത്രത്തില്‍ അന്വേഷണാത്മക സിനിമകളുടെ തലവര മാറ്റിയെഴുതിയ സംവിധായകനാണ് ജീത്തു ജോസഫ്. ജീത്തുവിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളെല്ലാം വമ്പന്‍ ട്വിസ്റ്റുകള്‍കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു.

ലോകസിനിമയിലെ ക്രൈംത്രില്ലറുകളോടു കിടപിടിക്കുന്നതായിരുന്നു ജീത്തു ജോസഫ് അഭ്രപാളിയില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ദൃശ്യം രണ്ടു ഭാഗങ്ങളും വിവിധ ലോകഭാഷകളിലേക്കു മാറ്റപ്പെടുകയും ചെയ്തതും ഇക്കാരണത്താലാണ്. ജീത്തു ജോസഫിന്‍റെ മിറാഷ് ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോം ആയ സോണിലിവില്‍ സ്ട്രീമിംഗ് തുടരുകയാണ്.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ്, ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം 3-യുടെയും ബിജു മേനോനും ജോജു ജോര്‍ജും കേന്ദ്രകഥാപാത്രങ്ങളായി, റിലീസിന് ഒരുങ്ങുന്ന വലതുവശത്തെ കള്ളന്‍ എന്ന ചിത്രത്തിന്‍റെയും വിശേഷങ്ങള്‍ പങ്കുവച്ചു. ജീത്തു ജോസഫിന്‍റെ സംഭാഷണങ്ങള്‍-

ദൃശ്യം 3-യോടെ ജോര്‍ജുകുട്ടിയുടെ കഥ അവസാനിക്കുമോ...‍?

ഉപസംഹാരമായിരിക്കില്ല, അതു തീര്‍ച്ചയാണ്! ദൃശ്യം ചെയ്തപ്പോള്‍, ഒരു തുടര്‍ച്ചയെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പിന്നീട്, രണ്ടാം ഭാഗത്തിനുള്ള ആശയം ഉദിച്ചപ്പോള്‍, അതു ചെയ്തു എന്നുമാത്രം. രണ്ടാമത്തെ ചിത്രത്തിനു ശേഷം, മൂന്നാം ഭാഗം സാധ്യമാണോ എന്നു ഞാന്‍ ചിന്തിച്ചു... ഒടുവില്‍, ഒരു ത്രെഡ് കണ്ടെത്തി. ആദ്യ ചിത്രം ജോര്‍ജുകുട്ടിയും കുടുംബവും അനുഭവിച്ച സംഭവമാണ് കൈകാര്യം ചെയ്യുന്നത്. പിന്നെ ജോര്‍ജുകുട്ടിയും കുടുംബവും എങ്ങനെ പരിണമിച്ചുവെന്ന് ദൃശ്യം രണ്ടാം ഭാഗത്തില്‍ ചിത്രീകരിച്ചു.

ഇപ്പോള്‍ മൂന്നാം ഭാഗത്തില്‍, (ജോര്‍ജുകുട്ടി തെളിവുകള്‍ എങ്ങനെ മായ്ച്ചുകളഞ്ഞു എന്നു നമുക്കറിയാം) അവരുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചുവെന്നു പര്യവേക്ഷണം ചെയ്യുന്നു. ഞാന്‍ ഓര്‍ഗാനിക് ആയി തോന്നുന്ന കഥകള്‍ മാത്രമേ എഴുതാറുള്ളൂ. ഈ ഭാഗത്തോടെ കഥ അവസാനിക്കുമോ എന്ന് എനിക്കറിയില്ല. പുതിയൊരു ആംഗിള്‍ ഉണ്ടായാല്‍ നാലാം ഭാഗം തീര്‍ച്ചയായും പ്രതീക്ഷിക്കാം. എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല, എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും മൂന്നാം ഭാഗത്തിലുണ്ട്. ഇപ്പോള്‍ ഇതു മാത്രമാണ് എനിക്കു പറയാന്‍ കഴിയുക.

 

Kerala

അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​നം: മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ക​മ​ല്‍​ഹാ​സ​ൻ എ​ന്നി​വ​ർ​ക്ക് തു​റ​ന്ന ക​ത്തു​മാ​യി ആ​ശാ പ്ര​വ​ർ​ത്ത​ക​ർ

 

 

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ക​മ​ല്‍​ഹാ​സ​ൻ എ​ന്നി​വ​ര്‍​ക്ക് തു​റ​ന്ന ക​ത്തു​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍. ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത കേ​ര​ള പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മൂ​ന്നു താ​ര​ങ്ങ​ളെ​യും സ​ർ​ക്കാ​ർ ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ശ​മാ​രു​ടെ ക​ത്ത്.

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​ന്ന ആ​ശാ​പ്ര​വ​ർ​ത്ത​ക​രെ വ​ന്നു കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മൂ​ന്നു നേ​രം ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​ല്ലാ​ത്ത, മ​ക്ക​ളെ പ​ഠി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത, മാ​ര​ക​രോ​ഗം വ​ന്നാ​ൽ അ​തി​ജീ​വി​ക്കാ​ൻ കെ​ൽ​പ്പി​ല്ലാ​ത്ത, ക​ട​ക്കെ​ണി​യി​ൽ കു​ടു​ങ്ങി​യ അ​തി​ദ​രി​ദ്ര​രാ​ണ് ത​ങ്ങ​ളെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ദാ​ന​ന്ദ​ൻ, കേ​ര​ള ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബിന്ദു ​എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് ക​ത്ത്.

ഇ​മെ​യി​ൽ മു​ഖേ​ന​യാ​ണ് താ​ര​ങ്ങ​ൾ​ക്കു ക​ത്ത​യ​ച്ച​ത്. അ​തി​ദാ​രി​ദ്ര്യ വി​മു​ക്ത കേ​ര​ള​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ക വ​ഴി നി​ങ്ങ​ൾ ആ ​വ​ലി​യ നു​ണ​യു​ടെ പ്ര​ചാ​ര​ക​രാ​യി മാ​റും എ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. അ​തു​കൊ​ണ്ട് ച​ട​ങ്ങി​ൽ നി​ന്ന് മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും ക​മ​ൽ​ഹാ​സ​നും വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്നാ​ണ് ആ​ശ​മാ​രു​ടെ ആ​വ​ശ്യം.

National

ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ലി​ന് ബി​ഗ് സ​ല്യൂ​ട്ട്; മോ​ഹ​ൻ​ലാ​ലി​ന് ക​ര​സേ​ന​യു​ടെ ആ​ദ​രം

ന്യൂ​ഡ​ൽ​ഹി: പ​ര​മോ​ന്ന​ത ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​മാ​യ ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് ക​ര​സേ​ന​യു​ടെ ആ​ദ​രം. ആ​ദ​രി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി മോ​ഹ​ൻ​ലാ​ലി​ന് മെ​ഡ​ൽ സ​മ്മാ​നി​ച്ചു.

ഇ​തൊ​രു വ​ലി​യ അം​ഗീ​കാ​ര​വും ബ​ഹു​മ​തി​യു​മാ​ണ്. സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​റി​യാ​വു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

2009 ലാ​ണ് മോ​ഹ​ൻ​ലാ​ൽ ടെ​റി​ട്ടോ​റി​യ​ൽ ആ​ർ​മി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ ആ​ർ​മി​യി​ലെ 122 ഇ​ൻ​ഫെ​ന്‍റ​റി ബ​റ്റാ​ലി​യ​ൻ ടി​എ​മ​ദ്രാ​സ് ടീ​മി​ലെ അം​ഗ​മാ​ണ് അ​ദ്ദേ​ഹം.

Movies

ഇ​ത് തീ ​പാ​റും, ആ​ക്ഷ​നും മാ​സു​മാ​യി മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും; പാ​ട്രി​യ​റ്റ് ടീ​സ​ർ

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന പാ​ട്രി​യ​റ്റി​ന്‍റെ ടീ​സ​ർ റി​ലീ​സാ​യി. തീ ​പാ​റു​ന്ന ഉ​ദ്വേ​ഗ​ഭ​രി​ത​മാ​യ നി​മി​ഷ​ങ്ങ​ളും മാ​സ് ഡ​യ​ലോ​ഗു​ക​ളു​മാ​യി സ​മ്പ​ന്ന​മാ​ണ് ടീ​സ​ർ.

മ​മ്മൂ​ട്ടി​യു​ടെ​യും മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും പ്ര​ക​ട​ന​ത്തി​നൊ​പ്പം കി​ട​പി​ട​ക്കു​ന്ന അ​ഭി​ന​യ​വു​മാ​യി ഫ​ഹ​ദ് ഫാ​സി​ലും കു​ഞ്ചാ​ക്കോ ബോ​ബ​നും ന​യ​ൻ​താ​ര​യും രേ​വ​തി​യു​മു​ണ്ട്.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ലെ പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ മ​നു​ഷ് ന​ന്ദ​നാ​ണ്. ചി​ത്രം ഉ​ഗ്ര​നൊ​രു പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ആ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന​ത്.

Kerala

ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി ഷൂ​ട്ടിം​ഗ് സെ​റ്റി​ലേ​ക്ക്; ഒപ്പം മോഹൻലാൽ

കൊ​ച്ചി: ആ​റു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഒ​ക്ടോ​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ന​ട​ന്‍ മ​മ്മൂ​ട്ടി ഷൂ​ട്ടിം​ഗി​നെ​ത്തും. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഹൈ​ദ്രാ​ബാ​ദ് ഷെ​ഡ്യൂ​ളി​ലാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം പ്രൊ​ഡ്യൂ​സ​ര്‍ ആ​ന്‍റോ ജോ​സ​ഫാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

'പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക വ​രു​ന്നു...​മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ തു​ട​ര്‍​ന്ന് അ​ഭി​ന​യി​ക്കാ​ന്‍ ഒ​ക്ടോ​ബ​ര്‍ ഒ​ന്നു​മു​ത​ല്‍. ചെ​റി​യൊ​രു ഇ​ട​വേ​ള​യാ​യി​രു​ന്നു ഇ​ത്ര​യും കാ​ലം എ​ന്നു​മാ​ത്ര​മേ ക​രു​തു​ന്നു​ള്ളൂ. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന ആ ​ഇ​ട​വേ​ള ലോ​ക​മെ​ങ്ങു​മു​ള്ള​വ​രു​ടെ പ്രാ​ര്‍​ഥ​ന​ക​ളു​ടെ​യും മ​ന​സാ​ന്നി​ധ്യ​ത്തി​ന്‍റെ​യും ബ​ല​ത്തി​ല്‍ അ​തി​ജീ​വി​ച്ചു.

മ​മ്മൂ​ക്ക ഹൈ​ദ്രാ​ബാ​ദ് ഷെ​ഡ്യൂ​ളി​ല്‍ ജോ​യി​ന്‍ ചെ​യ്യും. പ്രാ​ര്‍​ഥ​ന​ക​ളി​ല്‍ കൂ​ട്ടു​വ​ന്ന​വ​ര്‍​ക്കും ഉ​ല​ഞ്ഞ​പ്പോ​ള്‍ തു​ണ​യാ​യ​വ​ര്‍​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി​യും സ്‌​നേ​ഹ​വും.'- ഇ​താ​ണ് ആ​ന്‍റോ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലു​ള്ള​ത്.

ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് മ​മ്മൂ​ട്ടി ആ​റു​മാ​സ​ത്തോ​ള​മാ​യി സി​നി​മ​യി​ല്‍ നി​ന്ന് അ​വ​ധി​യെ​ടു​ത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 19 ന് ​ആ ചി​കി​ത്സ​യ്ക്കു ഫ​ലം ക​ണ്ടു​വെ​ന്ന സ​ന്തോ​ഷ വി​വ​ര​വും ആ​ന്‍റോ ജോ​സ​ഫ് ത​ന്നെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്.

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​മ്മൂ​ട്ടി അ​വ​ധി​യെ​ടു​ത്ത് ചി​കി​ത്സ​യ്ക്കു പോ​യ​ത്. പൂ​ര്‍​ണ ആ​രോ​ഗ്യ​വാ​നാ​യി തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം ബു​ധ​നാ​ഴ്ച മു​ത​ല്‍ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന​തും. മ​മ്മൂ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി ആ​രാ​ധ​ക​രും കാ​ത്തി​രി​ക്കു​ക​യാ​ണ്.

Movies

മോ​ഹ​ൻ​ലാ​ലി​ന് വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ സ​ർ​ക്കാ​ർ; ആ​ദ​ര​വ് ശ​നി​യാ​ഴ്ച, പ​ങ്കെ​ടു​ക്കു​ന്ന​ത് പ്ര​മു​ഖ​ർ

ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് നേ​ടി​യ ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന് വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം. ശ​നി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് മോ​ഹ​ൻ​ലാ​ലി​നെ സ​ർ​ക്കാ​ർ ആ​ദ​രി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സൗ​ക​ര്യം നോ​ക്കി ആ​ദ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ സ​ജി​ചെ​റി​യാ​ൻ​വാ​ർ​ത്താ സ​മ്മേ​ള​നം വി​ളി​ച്ചി​ട്ടു​ണ്ട്.

സെ​പ്റ്റം​ബ​ർ 23നാ​ണ് മോ​ഹ​ൻ​ലാ​ൽ ദാ​ദാ സാ​ഹേ​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ സി​നി​മ യാ​ത്ര​ക​ൾ ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു ജൂ​റി​യു​ടെ അ​ഭി​പ്രാ​യം. സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നു ശേ​ഷം ര​ണ്ടാ​മ​ത് ഈ ​പു​ര​സ്കാ​രം ല​ഭി​ച്ച മ​ല​യാ​ളി ആ​ണ് മോ​ഹ​ൻ​ലാ​ൽ.

Movies

അ​ച്ഛ​നെ ഓ​ർ​ത്ത് എ​ന്നും അ​ഭി​മാ​നം; വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ

ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം നേ​ടി​യ മോ​ഹ​ൻ​ലാ​ലി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​യി മ​ക​ൾ വി​സ്മ​യ. ‘അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ച്ഛാ... അ​തു​ല്യ​നാ​യ ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ലും അ​തു​ല്യ​നാ​യ മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ലും അ​ച്ഛ​നെ ഓ​ർ​ത്ത് എ​ന്നും അ​ഭി​മാ​നം,’ വി​സ്മ​യ മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്തൊ​രു​ക്കി​യ കോ​ളാ​ഷി​നൊ​പ്പ​മാ​യി​രു​ന്നു വി​സ്മ​യു​ടെ അ​ഭി​ന​ന്ദ​ന പോ​സ്റ്റ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ലി​നെ തേ​ടി ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം മോ​ഹ​ൻ​ലാ​ലി​നെ തേ​ടി​യെ​ത്തി​യ​ത്.

ഫി​ലി​പ്പീ​ൻ​സ് യാ​ത്ര ക​ഴി​ഞ്ഞ് ചെ​ന്നൈ​യി​ൽ എ​ത്തി​യ താ​രം ന​ഗ​ര​ത്തി​ൽ നി​ന്ന് 40 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സെ​റ്റി​ൽ ഒ​രു റി​യാ​ലി​റ്റി ഷോ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു.

അ​ടൂ​രി​ന് ശേ​ഷം ഫാ​ൽ​ക്കെ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന മ​ല​യാ​ളി​യാ​ണ് മോ​ഹ​ൻ​ലാ​ൽ. ഡ​ൽ​ഹി​യി​ൽ സെ​പ്റ്റം​ബ​ർ 23ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി മോ​ഹ​ൻ​ലാ​ലി​ന് പു​ര​സ്കാ​രം കൈ​മാ​റും.

Kerala

രാ​ജ്യ​ത്തെ ഇ​നി​യും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ൻ ആ​രോ​ഗ്യ​വും ശ​ക്തി​യും ല​ഭി​ക്ക​ട്ടെ: പ്ര​ധാ​ന​മ​ന്ത്രി​ക്ക് ആ​ശം​സ​യു​മാ​യി മോ​ഹ​ൻ​ലാ​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ഴു​പ​ത്തി​യ​ഞ്ചാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​യു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ന​മ്മു​ടെ രാ​ജ്യ​ത്തെ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ശ​ക്തി ല​ഭി​ക്ക​ട്ടെ എ​ന്ന് താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

"ന​മ്മു​ടെ ബ​ഹു​മാ​ന​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ശ്രീ ​ന​രേ​ന്ദ്ര മോ​ദി​ജി​ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ നേ​രു​ന്നു. ന​മ്മു​ടെ രാ​ജ്യ​ത്തെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് ന​ല്ല ആ​രോ​ഗ്യ​വും സ​ന്തോ​ഷ​വും തു​ട​ർ​ച്ച​യാ​യ ശ​ക്തി​യും ന​ൽ​ക​ട്ടെ'- മോ​ഹ​ൻ​ലാ​ൽ ആ​ശം​സി​ക്കു​ന്നു.

Latest News

Corehub Up